Advertisment

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ശഹീൻബാഗ്‌ സ്‌ക്വയറിനു തുടക്കം

New Update

തേഞ്ഞിപ്പലം:  പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശഹീൻബാഗ്‌ സ്‌ക്വയറിനു തുടക്കമായി.

Advertisment

അലീഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റി മുൻ യൂണിയൻ പ്രസിഡന്റ്‌ അഡ്വ. അബ്ദുല്ല അസാം ഉദ്ഘാടനം നിർവഹിച്ചു. പൗരത്വമാണ് രാജ്യത്ത് മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഭരണഘടനയിലൂടെ ഉറപ്പ് നൽകുന്നത്.

publive-image

അത് റദ്ദ് ചെയ്യുന്നതിലൂടെ നിയമപരമായ വംശഹത്യക്കാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ കാമ്പസുകളും തെരുവുകളും നടത്തുന്ന സമരങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മലപ്പുറം ജില്ല പ്രസിഡന്റ്‌ അഷ്‌റഫ്‌ കെ.കെ അധ്യക്ഷത വഹിച്ചു.

publive-image

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മലയാളം പഠന വകുപ്പ് അദ്ധ്യാപകൻ എം.ബി മനോജ്‌, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ. വി അനസ്, രാഷ്‌ട്രപതി അവാർഡ് ജേതാവും കവിയുമായ പി. വി സൈദലവി, ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സനൽകുമാർ എന്നിവർ സംസാരിച്ചു.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഷാഹിദ് ഇസ്മായിൽ സ്വാഗതവും നഈമ നന്ദിയും പറഞ്ഞു.

Advertisment