Advertisment

ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുകള്‍ മഴമിത്രത്തില്‍ ഒത്തുകൂടി

New Update

എടത്വ:  ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുകള്‍ മഴമിത്രത്തില്‍ ഒത്തുകൂടി. മഴമിത്രത്തിന് സമീപം നിര്‍മ്മിച്ച ശലഭോദ്യാനത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. സ്കൂൾ കുട്ടികൾക്കുള്ള ബാഗ് വിതരണം തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് നിർവഹിച്ചു. എ.ജെ. കുഞ്ഞുമോൻ, ജോണ്‍ ബേബി, വിനോദ് വർഗീസ്, എൻ.ജെ. സജീവ്, കെ.കെ. സുധീർ, ബിനോയി തട്ടയ്ങ്ങാട്, എന്നിവര്‍ പ്രസംഗിച്ചു.

publive-image

2013 ജൂണ്‍ മൂന്നിന് എറണാകുളത്ത് വച്ച് നടന്ന വാഹന അപകടത്തിലാണ് പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പന്‍ ലോകത്തോട് വിട ചൊല്ലിയത്. ആറ് വർഷത്തെ സ്മരണ പുതുക്കി ആന്റപ്പന്റെ മകൻ ഏബൽ ആറ് മരങ്ങൾ ശലഭോദ്യാനത്തിൽ നട്ടു.

പരിസ്ഥിതി ദിനമായ ജൂൺ 5 ന് മഴ മിത്രത്തിൽ നടക്കുന്ന പരിസ്ഥിതി ദിനാചരണത്തിൽ മിസോറാം മുൻ ഗവർണർ ഡോ. കുമ്മനം രാജശേഖരൻ മുഖ്യ അതിഥി ആയിരിക്കും. ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് വൃക്ഷതൈ വിതരണം നിർവഹിക്കും.

Advertisment