Advertisment

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്തയ്ക്ക് പുതുവത്സര സമ്മാനവുമായി മേൽശാന്തിയെത്തി

New Update

തിരുവല്ല:  കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തോളമായി ഭഗവത് സേവ ചെയ്യുന്ന മേൽശാന്തി പുതുവത്സര സമ്മാനവുമായി എത്തി.ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തായ്ക്ക് ചങ്ങനാശ്ശേരി സ്വദേശി കറുകംപള്ളിൽ സന്തോഷ് ആചാര്യ (40) ആണ് പുതുവത്സര സമ്മാനവുമായി എത്തിയത്.

Advertisment

publive-image

ഒട്ടേറേ വ്യത്യസ്തത നിറഞ്ഞ സമ്മാനം മെത്രാപോലീത്തയുടെ മനം കവർന്നു.ഡോ.ജോൺസൺ വി. ഇടിക്കുളയോടൊപ്പം ആണ് സന്തോഷ് ആചാര്യ എത്തിയത്. സിബി സാം തോട്ടത്തിൽ,അനീഷ് ജോൺ എന്നിവരും ഉണ്ടായിരുന്നു.

ഒന്നര ഇഞ്ച് ഘനത്തിലുള്ളതും 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയും ഉള്ള പിത്തള തകിടിൽ ഒരു മാസം കൊണ്ട് ആണ് മെത്രാപോലീത്തയുടെ മുഖം കൊത്തിയെടുത്തിരിക്കുന്നത്.

ജ്യോതിഷം, വാസ്തുവിദ്യ എന്നിവയിൽ നൈപുണ്യം നേടിയിട്ടുളള സന്തോഷ് ശില്പനിർമ്മാണത്തിലും വിദഗ്ദ്ധനാണ്. ക്ഷേത്രങ്ങളിലേയ്ക്ക് ആവശ്യംആയ ഗോളക,അങ്കി തിടമ്പ് എന്നിവയും ഗീതോപദേശം, തിരുഹൃദയം, ക്രിസ്തുതുവിന്റെ അന്ത്യ അത്താഴം എന്നിവ നിർമ്മിച്ചിട്ടുണ്ട്.

തിരുവല്ലയിലെ വളരെഏറെ പഴക്കം ചെന്ന കഷായത്തു ധന്വന്തരി ക്ഷേത്രത്തിൽ മേൽശാന്തി ആയിരുന്നു സന്തോഷ് കറുകമ്പള്ളിൽ.

അടുത്ത ലക്ഷ്യം ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപോലീത്തയുടെ ശില്പം നിർമ്മിക്കുകയാണെന്നും ധാരാളം ശില്പങ്ങൾ ചെയ്തു എങ്കിലും മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തായുടെ ശിൽപം ചെയ്തപ്പോൾ ഉണ്ടായ അവാച്യമായ സന്തോഷം, മനഃസംതൃപ്തി എന്നിവ വെറും വാക്കുകളിൽ ഒതുക്കാവുന്നതല്ലെന്നും അദ്ദേഹത്തിൽ സർവ്വശക്തനായ ഈശ്വരന്റെ സാന്നിധ്യം കടാക്ഷം എന്നിവ അതിൽ നിന്നും മനസിലാക്കാം സന്തോഷ് കുകമ്പള്ളിൽ പറഞ്ഞു.

വിവിധ കലകളിൽ നൈപുണ്യം നിറഞ്ഞ മേൽശാന്തിയെ ഷാൾ അണിയിച്ചും പുതുവത്സര പുടവ മെത്രാപോലീത്ത നല്കിയുമാണ് യാത്ര അയച്ചത്.

Advertisment