Advertisment

സ്കൂളുകളിലേക്ക് തുണി സഞ്ചിയുമായി നിരണം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫെലോഷിപ്പ് 

New Update

എടത്വാ:  പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം പുതു തലമുറയ്ക്ക് വളർത്തിയെടുക്കുന്നതിന് ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിക്ക് പിന്തുണയുമായി പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശവുമായി സ്കൂളുകളിലേക്ക് തുണി സഞ്ചിയുമായി

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫെലോഷിപ്പ് എത്തി.

Advertisment

publive-image

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ ഗ്രീൻ ക്ലബിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആനപ്രമ്പാൽ ചെത്തിപുരയ്ക്കൽ ഗവ.എൽ.പി. സ്കൂളിൽ 24ന് രാവിലെ 10 മണിക്ക് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാദർ ഷിജു മാത്യു ബോധവത്ക്കരണ സന്ദേശം നല്കി.

പ്രകൃതിയെ സ്നേഹിക്കുവാനും സംരംക്ഷിക്കുവാനും ആഹ്വാനം ചെയ്യുന്നതോടൊപ്പം പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ പറ്റി ബോധവത്ക്കരണം നടത്തുന്നതിനു തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഡീക്കൻ ജയിംസ് മുളപ്പൻമടത്തിന് നല്കി നിർവഹിച്ചു.

ഗ്രീൻ ക്ലബ് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, സ്റ്റാഫ് സെക്രട്ടറി ജെ.ജയശങ്കർ ,സീനിയർ അസിസ്റ്റന്റ് സുനു കെ.ഐ ,ജോബി ജോൺ ,ജനറൽ കൺവീനർ അജോയ് കെ.വർഗ്ഗീസ് ,കൺവീനർ അനീഷ് ജോൺ, എസ് എം.സി ചെയർപേഴ്സൺ ശാന്തമ്മ കമലാസനൻ

ബിന്ദു,ഓമന.പി.വി, ശ്രീജ എന്നിവർ പ്രസംഗിച്ചു.

ജില്ലയിലെ പരമാവധി സ്കൂളുകളിൽ വിവിധ സംഘടനകളുമായി സഹകരിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കുവാൻ രൂപരേഖ തയ്യാറാക്കിയതായി ഗ്രീൻ ക്ലബ് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, ഫാദർ ഷിജു മാത്യു എന്നിവർ അറിയിച്ചു.

Advertisment