Advertisment

കുടിവെെള്ളം വിതരണം ചെയ്യാൻ മുട്ടാർ പഞ്ചായത്തിന് തനത് ഫണ്ട് ഇല്ല: സഹായവുമായി ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് 

New Update

എടത്വ: കുടിവെള്ള ക്ഷാമം രൂക്ഷമായ മുട്ടാർ പഞ്ചായത്തിലും സഹായവുുമായി ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ്.

Advertisment

കുടിവെെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യാനുസൃതമായി കുടിവെെള്ള വിതരണം ചെയ്യണമെന്നുള്ള സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും മിത്രക്കരി ഭാഗത്ത് കുടിവെള്ളം കിട്ടാക്കനി.

publive-image

മാർച്ച് 31 വരെ അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയും ഏപ്രിൽ മെയ് മാസങ്ങളിലേക്ക് പതിനൊന്ന് ലക്ഷം രൂപയും ആണ് ഓരോ ഗ്രാമ പഞ്ചായത്തിനും അനുവദിച്ചിരിക്കുന്നത്.

അതതു പഞ്ചായത്തുകൾ തനതു ഫണ്ടിൽ നിന്നും വെള്ളം വിതരണം ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ തനത് ഫണ്ടിൻ്റെ കുറവ് മൂലം കുടിവെള്ള വിതരണം അസാധ്യമായിരിക്കുകയാണ്.

വെള്ളം വിതരണം ചെയ്യുന്നതിന് റവന്യൂ അധികൃതർ വർഷങ്ങൾക്ക് മുമ്പ് 13 കിയോസ്കുകൾ സ്ഥാപിച്ചെങ്കിലും വെള്ളം മാത്രം ലഭിക്കുന്നില്ല. വേനൽ കടുത്തതോടെ തോടുകളും ഇടത്തോടുകളും വറ്റി കിണറുകളിൽ പോലും വെള്ളം ഇല്ലാത്ത സ്ഥിതി ആയിരിക്കുകയാണ്.

കുട്ടനാടിൻ്റ വിവിധ മേഖലകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് മിത്രക്കരിയിലും മുട്ടാർ പഞ്ചായത്തിൻ്റെ 1, 2, 3, 11, 12, 13 വാർഡുകളിലും കുടിവെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചത്.

കുടിവെള്ള വിതരണോദ്ഘാടനം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലൈല രാജു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ തോമസ് കെ. തോമസ്, മണിക്കുട്ടൻ അനിരുദ്ധൻ, ഉല്ലാസ് ഉത്തമൻ , സുമേഷ് എസ് , റോബിൻ കെ, സുജിത്ത് എസ് എന്നിവർ നേതൃത്വം നല്കി.

തനത് ഫണ്ട് ഇല്ലാത്ത പഞ്ചായത്തിൽ സർക്കാർ ഇടപെട്ട് കുടിവെള്ളം വിതരണം നടത്തിയാൽ മാത്രമെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുകയുള്ളൂവെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

Advertisment