Advertisment

ദു:ഖവെള്ളി ദിനത്തിലും ദാഹജലവുമായി ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ്

New Update

എടത്വാ: ദു:ഖവെള്ളി ദിനത്തിലും ദാഹജലവുമായി ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ്. ക്രിസ്തുനാഥൻ്റെ സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും സ്മരണ പുതുക്കുന്ന ദിനം പ്രവർത്തി ദിവസമല്ലെങ്കിൽ പോലും ജനങ്ങൾ ശുദ്ധജലമില്ലാതെ ദുരിതമനുഭവിക്കരുത് എന്ന കരുതലോടും സ്നേഹത്തോടും ദാവീദ് പുത്ര ചാരിറ്ററബിൾ ട്രസ്റ്റ് ആക്ടിടിങ്ങ് ചെയർമാൻ തോമസ് കെ. തോമസ് ദാഹജലവുമായി എത്തിയത് പ്രദേശവാസികൾക്ക് ആശ്വാസമായി.

Advertisment

publive-image

തലവടി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ മടയ്ക്കൽ ജംഗ്ഷൻ മുതൽ മണ്ണാരുപറമ്പിൽപടി വരെയുള്ള റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്ന മുപ്പതിൽ അധികം കുടുംബങ്ങൾക്കാണ് ദുഖവെള്ളി ദിനത്തിൽ ദാഹജലമെത്തിയത്.

കഴിഞ്ഞ മാർച്ച് 6 ന് ആണ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കിയോസ്ക് സ്ഥാപിച്ചത് കിയോസ്ക് സ്ഥാപിച്ച വാർത്ത അറിഞ്ഞ് തോമസ് കെ.തോമസ് സ്ഥലത്തെത്തി പിറ്റെ ദിവസം മുതൽ സഹായ വാഗ്ദാനം ചെയ്യുകയായിരുന്നു.

മാർച്ച് 26ന് തലവടി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മറ്റ് സ്ഥലങ്ങളിൽ കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും ഈ സ്ഥലത്തേക്ക് വെള്ളവുമായി വാഹനം കയറി വരുന്നതിന് തടസം നേരിടുകയും പ്രദേശവാസികളുടെ നിരന്തര ആവശ്യം ഉന്നയിച്ചത് അനുസരിച്ച് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി.

അതിന് ശേഷം ഏപ്രിൽ 3 ന് ചെറിയ വാഹനത്തിൽ കുടിവെള്ളം എത്തിച്ച് കിയോസ്ക് നിറച്ചു. എന്നാൽ വാഹനത്തിൽ ജി. പി. എസ് സംവിധാനം ഇല്ലാത്തതിൻ്റെ പേരിൽ വീണ്ടും കുടിവെള്ള വിതരണം നിലച്ചതിനെ തുടർന്നാണ് തോമസ് കെ. തോമസ് കുടിവെള്ളവുമായി എത്തിയത്.

ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മുപ്പത് വർഷങ്ങൾ കഴിയുന്നു. ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.

എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ ശുദ്ധജല ക്ഷാമമാണ്. കനിവ് പുരുഷ സ്വയം സഹായ സംഘം, സൗഹൃദ വേദി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പാരേത്തോട് വട്ടടി തോട് ആഴം കൂട്ടി വരികയാണ്.

തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയെ തുടർന്ന് 'പ്രദേശത്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതു വരെ പ്രദേശവാസികൾക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കണമെന്ന് ' മനുഷ്യാവകാശ കമ്മീഷൻ 2014 ജൂൺ 6ന് ഉത്തരവിട്ടിട്ടുള്ളതാണ്.

അധികൃതർ നടപടി സ്വീകരിക്കാഞ്ഞതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുവാൻ ഒരുങ്ങുകയാണ് മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ഡോ. ജോൺസൺ വി. ഇടിക്കുള.

സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി അധികൃതർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടറി വിൻസൺ പൊയ്യാലുമാലിൽ, ട്രഷറർ സുരേഷ് പരുത്തിക്കൽ, ബാബു വാഴക്കൂട്ടത്തിൽ , പി. ഡി. കലേശൻ എന്നിവർ പറഞ്ഞു.

Advertisment