Advertisment

ദാഹ ജലത്തിനായി പാത്രങ്ങൾ നിരത്തി കാത്തിരിക്കുന്നത് കുട്ടനാട്ടിലെ പതിവ് കാഴ്ച

New Update

എടത്വാ: ലോക ജല ദിനത്തിലും ദാഹജലത്തിനായി പാത്രങ്ങൾ നിരത്തി കാത്തിരിക്കുന്നത് കുട്ടനാട്ടിൽ പതിവ് കാഴ്ച; കുടിവെള്ളം കിട്ടാക്കനി.

Advertisment

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യാനുസൃതമായി കുടിവെെള്ള വിതരണം നടത്തുന്നതിന് ഉള്ള സർക്കാർ ഉത്തരവ് ഉണ്ടായിട്ടും ഇപ്പോഴും കുടിവെള്ളം കുട്ടനാടിൻ്റെ പലയിടത്തും കിട്ടാക്കനി.

ഫെബ്രുവരി 28 നാണ് ഉത്തരവ് ഇറങ്ങിയത്. 22 ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ പൂർത്തികരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെള്ളം വിതരണം ചെയ്യാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു. വീണ്ടും വീണ്ടും ജലദിനങ്ങൾ കടന്ന് വരുന്നുണ്ടെങ്കിലും കുട്ടനാടിൻ്റെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം വർദ്ധിച്ചുവരികയാണ് .

മാർച്ച് 31 വരെ അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയും ഏപ്രിൽ മെയ് മാസങ്ങളിലേക്ക് പതിനൊന്ന് ലക്ഷം രൂപയും ആണ് ഓരോ ഗ്രാമ പഞ്ചായത്തിനും കുടിവെള്ള വിതരണത്തിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്.

ജി.പി.എസ് ലോഗും വാഹനത്തിൻ്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പു വരുത്തിയ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറിമാർ ചിലവ് തുക വിനിയോഗിക്കേണ്ടതും തദ്ദേശ വകുപ്പിൻ്റെ ജില്ലാതല മേധാവികൾ ഓരോ രണ്ടാഴ്ചയിലും ഇക്കാര്യം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ദുരന്ത നിവാരണ വകുപ്പിൻ്റെ നിബന്ധനകൾ സ്വയം ഭരണ വകുപ്പ് മേധാവികൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

തലവടി തെക്കെക്കരയിൽ പൊതു ടാപ്പിലൂടെ കുടിവെള്ളമെത്തിയിട്ട് 3 പതിറ്റാണ്ടുകൾ ആകുന്നു.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയെ തുടർന്ന് പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നല്കിയിട്ടുണ്ട്.

ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്. എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. എന്നാൽ ജനകീയ പങ്കാളിത്തത്തോടെ ഈ പ്രദേശങ്ങളിലെ തോടുകളുടെ ആഴം കൂട്ടലിന് തുടക്കമായി.

ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമം മനസിലാക്കിയ ദാവീദ് പുത്രാ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് തോമസ് കെ തോമസ് സ്ഥലം സന്ദർശിക്കുകയും മാർച്ച് ഏഴ് മുതൽ പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുകയും ചെയ്യുന്നുണ്ട്.

സൗഹൃദ വേദിയാണ് കുടിവെള്ള വിതരണത്തിന് നേതൃത്വം നല്കുന്നത്. എന്നാൽ തലവടി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുടിവെള്ളം ആരംഭിക്കുവാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരും.

Advertisment