Advertisment

സർക്കാർ ഉത്തരവ് അധികൃതർ ഉടൻ നടപ്പിലാക്കണം: എടത്വ വികസന സമിതി

New Update

എടത്വാ:  കുടിവെെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യാനുസൃതമായി കുടിവെെള്ള വിതരണം നടത്തുന്നതിന് ഉള്ള സർക്കാർ ഉത്തരവ് അധികൃതർ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപെട്ട് എടത്വ വികസന സമിതി കളക്ടർ എം. അജ്ഞനക്ക് നിവേദനം നല്കി.

Advertisment

publive-image dav

ആക്ടിങ്ങ് ചെയർമാൻ ഷാജി തോട്ടുകടവിൽ, സെക്രട്ടറി അഡ്വ.പി.കെ. സദാനന്ദൻ ,വൈസ് പ്രസിഡൻ്റ് രമേശ് കുമാർ പി.ഡി, ചീഫ് കോർഡിനേറ്റർ ഡോ.ജോൺസൺ വി. ഇടിക്കുള, ട്രഷറാർ ഐസക്ക് എഡ്വേർഡ് , അജയ് തകഴി, കുഞ്ഞുമോൻ പട്ടത്താനം എന്നിവർ ചേർന്നാണ് നിവേദനം നല്കിയത്. മാർച്ച് 31 വരെ അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയും ഏപ്രിൽ മെയ് മാസങ്ങളിലേക്ക് പതിനൊന്ന് ലക്ഷം രൂപയും ആണ് ഓരോ ഗ്രാമ പഞ്ചായത്തിനും അനുവദിച്ചിരിക്കുന്നത്.

ജി.പി.എസ് ലോഗും വാഹനത്തിൻ്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പു വരുത്തിയ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറിമാർ ചിലവ് തുക വിനിയോഗിക്കേണ്ടതും തദ്ദേശ വകുപ്പിൻ്റെ ജില്ലാതല മേധാവികൾ ഓരോ രണ്ടാഴ്ചയിലും ഇക്കാര്യം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ദുരന്ത നിവാരണ വകുപ്പിൻ്റെ നിബന്ധനകൾ സ്വയം ഭരണ വകുപ്പ് മേധാവികൾ കർശനമായി പാലിക്കണമെന്നും ഗവർണറുടെ ഉത്തരവിൽ പറയുന്നു.

തലവടി തെക്കെക്കരയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്നുള്ള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപെട്ട് തലവടി സൗഹൃദ സമിതി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള കളക്ടർ എം. അജ്ഞന , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജി.വേണുഗോപാൽ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി ദേവദാസ് എന്നിവർക്ക് നിവേദനം നല്കി.

Advertisment