Advertisment

പത്താം ക്ലാസ് പരീക്ഷ എഴുതാൻ അവസരം ഒരുക്കണം: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ

New Update

എടത്വ:  സിബിഎസ്ഇ അംഗീകാരമില്ലെന്ന വിവരം മറച്ചുവച്ച തോപ്പുംപടി അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്കു പത്താം ക്ലാസ് പരീക്ഷ എഴുതാൻ അവസരം ഒരുക്കണമെന്നും അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ സി‌ബി‌എസ്‌ഇ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള സി.ബി.എസ്.ഇ ദേശിയ ജനറൽ സെക്രട്ടറിയോടും തിരുവനന്തപുരം റീജിയൺ ഓഫിസറോടും ഇമെയിലൂടെ ആവശ്യപെട്ടു.

Advertisment

publive-image

അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ സി‌ബി‌എസ്‌ഇ നടപടി എടുക്കാത്തത് ആണ് അരൂജാസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്. ഏഴു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സ്കൂള്‍ വിദ്യാര്‍ഥികളുടെ ഭാവിയ്ക്ക് വില കല്പിച്ചില്ല.

തോന്നിയപോലെ നാടു മുഴുവന്‍ സ്‌കൂളുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും പിന്നെ ഒരു അന്വേഷണവും സിബിഎസ്ഇ നടത്താത്തത് വിദ്യാഭ്യാസകച്ചവടത്തിന് വഴിയൊരുക്കുകയാണ്. വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തിര നടപടി അധികൃതർ സ്വീകരിക്കണമെന്നും ഡോ.ജോൺസൺ വി. ഇടിക്കുള ആവശ്യപെട്ടു.

Advertisment