Advertisment

കൈനകരിയിലെ റേഷൻ കടകളിലേക്ക് അരിയുമായി പോയ വള്ളം മുങ്ങി

New Update

ആലപ്പുഴ:  തകഴിയിലെ ഗോഡൗണിൽ നിന്ന് കൈനകരിയിലെ റേഷൻ കടകളിലേക്ക് അരിയുമായി പോയ വള്ളം മുങ്ങി. നെടുമുടി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള മണപ്ര പാലത്തിനു താഴെവച്ചാണ് വള്ളം മുങ്ങിയത്.

Advertisment

publive-image

150 ക്വിന്റൽ അരിയാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ 75 ക്വിന്റൽ അരി നനഞ്ഞുപോയി.

പാലം നിർമ്മിച്ചപ്പോൾ സ്ഥാപിച്ച മുട്ടിൽ വള്ളം ഇടിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സപ്ലൈകോ ഓഫീസിലെ ജീവനക്കാർ സ്ഥലത്തെത്തി.

Advertisment