Advertisment

കുട്ടമ്പേരൂർ ശ്രീ കാർത്തിയായനി വിലാസം ഹൈസ്കൂളില്‍ പൂർവ വിദ്യാർത്ഥി, അദ്ധ്യാപക കുടുംബ സംഗമം നടന്നു

New Update

മാന്നാർ:  കുട്ടമ്പേരൂർ ശ്രീ കാർത്തിയായനി വിലാസം ഹൈസ്കൂളിലെ 1993 വർഷത്തെ പൂർവ വിദ്യാർത്ഥി, അദ്ധ്യാപക കുടുംബ സംഗമവും, ഗുരുവന്ദനവും, നവീകരിച്ച ക്ലാസ് മുറിയുടെ ഉത്ഘാടനവും മേയ് 26 ഞായറാഴ്ച എസ്.കെ.വി.എച്ച്.എസ് ആഡിറ്റോറിയത്തിൽ നടന്നു.

Advertisment

രാവിലെ .9.00 മണിക്ക് നടന്ന കലാപരുപാടികൾ കോർഡിനേറ്റർ ലേഖാപാറു ഉത്ഘാടനം ചെയ്തു. 11.00 മണിക്ക് ഈ ബാച്ചിലെ

വിദ്ധ്യാർത്ഥികൾ നവീകരിച്ചു നൽകിയ ക്ലാസ് മുറിയുടെ ഉദ്ഘാടനം എച്ച്. എം അമ്പിളി നിർവ്വഹിച്ചു.

publive-image

11.30 ന് നടന്ന പൊതു സമ്മേളത്തിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ കോ ഓർഡിനേറ്റർ ശ്രീകുമാർ അദ്ധ്യക്ഷനാവുകയും ആർ. അശോക് കുമാർ സ്വാഗത പ്രസംഗവും നടത്തി. മുൻ പ്രധാന അധ്യാപകൻ മുരളീധരൻ നായർ ഉത്ഘാടനം ചെയ്തു. തുടർന്ന് ഈ സ്കൂളിൽ നിന്നും വിരമിച്ച എല്ലാ അധ്യാപകരെയും ഇതര ജീവനക്കാരേയും ആദരിച്ചു.

എച്ച്.എം. അമ്പിളി ഗുരുവന്ദന സന്ദേശം നൽകി. അദ്ധ്യാപകരായ ഗോപാലകൃഷ്ണൻ, റോയി സാമുവൽ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

publive-image

മുൻ അധ്യാപകരായ മുരളീധരൻ ഉണ്ണിത്താൻ, ലത, മായ എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് SSLC , +2 ഉന്നത വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. കോർഡിനേറ്റർ രേഖാമുരളി നന്ദി പറയുകയും ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷം കുവൈറ്റ് മെലഡീസ് അവതരിച്ച ഗാനമേളയും നടന്നു.

Advertisment