Advertisment

ഭരതൻ സ്മാരക ഹ്രസ്വചിത്ര പുരസ്കാരം ദീപു കാട്ടൂരിൻ്റെ ഉലകവലയ്ക്ക്

New Update

ആലപ്പുഴ: ദീപു കാട്ടൂർ രചനയും സംവിധാനവും നിർവ്വഹിച്ച ''ഉലകവല ''എന്ന ഹ്രസ്വചിത്രം ഭരതൻ സ്മാരക ഹ്രസ്വചിത്ര പുരസ്കാരത്തിന് അർഹമായി.

Advertisment

publive-image

നവ സാങ്കേതികതയുടെ മാന്ത്രിക വേഗതയ്ക്കിടയിൽ നഷ്ടമാകുന്ന മാനുഷിക മൂല്യങ്ങളുടെ കഥയാണ് ''ഉലകവല '' പ്രതിച്ഛായ - കാരൂർ പുരസ്കാരം, എൻ ജി ഓ യൂണിയൻ പുരസ്കാരം, ജോയിന്റ് കൗൺസിൽ പുരസ്കാരം,

നിലമ്പൂർ പ്രതിഭാ പുരസ്കാരം, സെക്രട്ടറിയറ്റ് എംപ്ലോയീസ് - രചന - സുരേന്ദ്രൻ സ്മാരക പുരസ്കാരം ,പച്ചമഷി പുരസ്കാരം എന്നീ അംഗീകാരങ്ങൾ ലഭിച്ച ''ഉലകവലയ്ക്കുള്ളിലെ മത്തായി മാപ്പിള '' എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരമാണ് ഉലകവല എന്ന ഹ്രസ്വചിത്രം.

കഥ, തിരക്കഥ, ഹ്രസ്വചിത്രം, ആൽബം സംവിധാനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ദീപു കാട്ടൂർ മൂന്ന് പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. (രണ്ട് കഥാസമാഹാരങ്ങൾ - വെനീസിലെ ഓളങ്ങൾ, മണപ്പാറക്കനവുകൾ),

ഒരു നോവൽ - റെഡ് ഡേറ്റാബുക്ക് (അച്ചടിയിൽ), മൂന്ന് -സ്ക്രിപ്റ്റ് ) സാമൂഹ്യ പ്രവർത്തനങ്ങൾ - ഓട്ടിസം ക്ലബ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന നിർവാഹക സമിതിയംഗം, ഓട്ടിസംവോയ്സ് മാസിക സ്ഥാപക ചീഫ് എഡിറ്റർ, തീരപ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി' പ്രതിഭാ തീരം' നിർവാഹക സമിതിയംഗം,

പു.ക.സ.മാരാരിക്കുളം ഏരിയ വൈസ് പ്രസിഡന്റ് etc... പ്രളയാനന്തര ആലപ്പുഴയുടെ പുനർനിർമ്മാണത്തിനായി അന്നത്തെ സബ് കളക്ടർ വി.ആർ.കൃഷ്ണതേജ ഐ.എ.എസ്. മുൻകൈയെടുത്ത് നടപ്പിലാക്കിയ ഐ ആം ഫോർ ആലപ്പി പദ്ധതിയുടെ ചുമതലക്കാരനായിരുന്നു.

കുടുംബം - അച്ഛൻ പരേതനായ എൻ.വി.പുരുഷൻ ,അമ്മ-പി.വി.സരള, ഭാര്യ - പ്രിയ. മക്കൾ നിരഞ്ജൻ , ശ്രീലക്ഷ്മി .

Advertisment