Advertisment

എടത്വാ വാലയിൽ ഇടിക്കുള ചാണ്ടി ഫൗണ്ടേഷൻ വാർഷിക ആഘോഷവും പഠനോപകരണ വിതരണവും

New Update

എടത്വാ:  സന്നദ്ധ സംഘടനകൾ നന്മയിലേക്കുള്ള വഴിവിളക്കുകൾ ആകണമെന്നും ഓരോ വ്യക്തികളും നന്മയുടെ പ്രചാരകരാകണമെന്നും സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ. ഫാദർ ഷിജു മാത്യം.  വാലയിൽ ഇടിക്കുള ചാണ്ടി ഫൗണ്ടേഷൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ആനപ്രമ്പാൽ സൗത്ത് വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്യക്ഷൻ പി.കെ വർഗ്ഗീസ് 'ബ്രിഡ്ജ് ഓഫ് ഹോപ്പ്' തലവടി പഞ്ചായത്ത് യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

publive-image

ബി.ജെ.പി.ന്യൂനപക്ഷ സെൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി. വർഗ്ഗീസ് പoനോപകരണം വിതരണം ചെയ്തു. രാഷ്ട്ര സേവ ഫൗണ്ടേഷൻ ചെയർമാൻ നിസാമുദീൻ അബ്ദുൾ ലത്തീഫ് മുഖ്യ സന്ദേശം നല്കി.  തലവടി ഗ്രാമ പഞ്ചായത്ത് അംഗം പ്രകാശ് പനവേലി, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ജിജിമോൾ ജോൺസൺ, വർഗ്ഗീസ് വി.സി, സുരേഷ് പരുത്തിക്കൽ, എൻ.ജെ. സജീവ് എന്നിവർ പ്രസംഗിച്ചു.

വിവിധ പഞ്ചായത്തുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 160 സ്കൂൾ വിദ്യാർത്ഥികൾക്കാണ് സ്കൂൾ ബാഗ്, ബുക്കുകൾ, പഠ നോപകരണങ്ങൾ എന്നിവ അടങ്ങിയ കിറ്റ് നൽകിയത്. പുതുതായി സത്യപ്രതിജ്ഞ ചെയ്ത ഭരണാധികാരികൾക്ക് വേണ്ടിയുള്ള സമൂഹപ്രാർത്ഥനക്ക് ഡീക്കൻ റവ. ജയിംസ് ജോയി നേതൃത്വം നല്കി.

Advertisment