Advertisment

ലിംഗസമത്വം: പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗസമത്വത്തെക്കുറിച്ചുള്ള ശില്‍പശാലയുടെ മുന്നോടിയായി സെന്റ് തെരേസാസ് കോളേജില്‍ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. 'വെന്‍ വുമണ്‍ റൈറ്റ്- ഇന്‍ വേര്‍ഡ്‌സ് ആന്റ് പിക്‌ച്ചേര്‍സ'് എന്നു പേരിട്ട പോസ്റ്റര്‍ പ്രദര്‍ശനം സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ലിംഗ അസമത്വത്തെക്കുറിച്ചുള്ള സ്ത്രീകളുടെ വ്യാഖ്യാനമാണ് പ്രദര്‍ശനത്തിന്റെ മുഖ്യ പ്രമേയം. വിവിധ സാമൂഹികപശ്ചാത്തലത്തില്‍ ജീവിച്ച സ്ത്രീകളുടെ അവസ്ഥയും അവരനുഭവിച്ച അടിച്ചമര്‍ത്തലുകളും എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും അവതരിപ്പിച്ച പോസ്റ്റര്‍ പ്രദര്‍ശനത്തിന് വിവിധ കോളേജുകളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ യൂണിവേഴ്‌സല്‍ റെസ്‌പോസിബിലിറ്റിയുടെ സംരംഭമായ വിമെന്‍ ഇന്‍ സെക്യൂറിറ്റി, കോഫ്‌ളിക്റ്റ് മാനേജ്‌മെന്റമെന്റ് ആന്‍ഡ് പീസിന്റെ (ണകടഇഛങജ) സഹകരണത്തോടെ ജനുവരി 5 മുതല്‍ 8 വരെ 'ജെന്‍ഡര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍: ട്രാന്‍സ്‌ഫോര്‍മേറ്റിവ് പാത്‌വേസ് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍' എന്ന വിഷയത്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

ഡല്‍ഹിയിലെ യുഎസ് എംബസിയിലെ പബ്ലിക് അഫേഴ്‌സ് സെക്ഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'ഹംസ: കാമ്പസ് ഇക്വിറ്റി ഇനീഷ്യേറ്റിവ്' എന്ന പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല നടത്തുന്നത്.

Advertisment