Advertisment

കൂത്താട്ടുകുളം ഡിപ്പോയിൽ ഗ്രാമീണ സർവ്വീസുകൾ മുടക്കുന്നു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കൂത്താട്ടുകുളം:  കൂത്താട്ടുകുളം ഡിപ്പോയിൽ വേണ്ട വിധം ബസുകൾ അറ്റകുറ്റപണി നടത്താത്തതിനാൽ ബസുകൾ വഴിയിൽ കേടാകുന്നത് നിത്യ സംഭവമാകുന്നു.' കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഒരു ഓഡനറി ബസ് 3 ദിവസമാണ് ഒരേ കംപ്ലയൻ്റിന് കുറവിലങ്ങാട് വഴിയിൽ കിടന്നത്. (എയർ ലീക്ക്) വഴിയിൽ ബ്രേക്ക് ഡൗൺ ആയ ബസിന് സമീപം റിഫ്ളക്ടർ വെക്കാതിരുന്നതിന് കുറവിലങ്ങാട് പോലീസ് കണ്ടക്ടർ, ഡ്രൈവർ ,ജീവനക്കാരുടെ പേരിൽ കേസ് എടുത്തു.

Advertisment

publive-image

വർക്ക്ഷോപ്പിൽ നിന്നും റിഫ്ളക്ടർ ജീവനക്കാർക്ക് നൽകുന്നില്ല. സർവീസ് കഴിഞ്ഞെത്തുന്ന ബസുകൾ വർക്ക്ഷോപ്പിലെ റാമ്പിൽ കയറ്റി ചെക്ക് ചെയ്യണമെന്നാണ് നിയമം. എന്നാൽ മെക്കാനിക്ക് ജീവനക്കാർക്ക് ബസ് റാമ്പിൽ ഇട്ടു കൊടുക്കാൻ ആളില്ലായെന്ന് പറഞ്ഞ്, ചെക്കിംഗ്‌ പ്രഹസനം ആക്കുന്നു.

ഡ്രൈവിംങ് അറിയാവുന്ന മിക്ക മെക്കാനിക്കിനും ഓധ റൈസേഷൻ ഇല്ലാ എന്ന് പറഞ്ഞ് ബസ് എടുക്കുന്നില്ല. എന്നാൽ ഓരോ ഷിഫ്റ്റിൽ ഓധ റൈസേഷൻ ഉള്ള ഒരു മെക്കാനിക്കിനെ ഉൾകൊള്ളിച്ച് ഷെഡ്യൂൾ തയാറാക്കുന്നതിൽ, വർക്ക്ഷോപ്പ് ഉദ്യോഗസ്ഥൻ വീഴ്ച വരുത്തുന്നു. സർവ്വീസിന് യോഗ്യമാണന്ന് ബുക്കിൽ കാണിക്കുന്ന ജൻറം (JN) ബസ്, സർവീസിന് അയക്കാതെ വെറുതെ ഇട്ടിരിക്കുകയാണ്.

3 ജൻറം ബസാണ് ഉള്ളത്. 6.45 ഹൈക്കോർട്ട്, 08.40 എറണാകുളം സർവ്വീസിനുള്ള ബസാണിത്. എന്നാൽ ബസ് സർവ്വീസിന് യോഗ്യമാണന്നിരിക്കെ ഈ സർവ്വീസുകൾ അയക്കുന്നില്ല. ബസില്ല എന്ന പേരിൽ സർവ്വീസ് ക്യാൻസൽ ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഇതിനെ കുറിച്ച് ഒരന്വേഷണവും നടക്കുന്നില്ല. ജൂലൈ 12 തീയതി വെള്ളിയാഴ്ച, (ഇന്ന്) ബസില്ല എന്ന പേരിൽ ചമ്പമലക്കുള്ള ഏക ഗ്രാമീണ സർവ്വീസ് അയച്ചില്ല.

ഇടക്കിടക്ക് ഈ ബസ് അയക്കാതിരിക്കുന്നത് ഇപ്പോൾ പതിവാക്കിയിരിക്കുകയാണ്. കാരണം ചോദിച്ച യാത്രക്കാരോട്, കോട്ടയം ചെയിൻ അയക്കാൻ ബസ് കുറവ് വന്നതിനാൽ ചമ്പമല സർവ്വീസിൻ്റെ ബസ് കോട്ടയത്തിന് കൊടുത്തു എന്ന് മറുപടി.

എന്നാൽ 8. 00 മണി കോട്ടയം അയച്ചിട്ടുമില്ല. ആ സർവ്വീസ് അയക്കാൻ മറ്റ് ബസുകൾ പിടിച്ചുമില്ല. അപ്പോൾ ചമ്പമല സർവീസ് ക്യാൻസൽ ചെയ്യണമെന്ന മുൻധാരണ ഉള്ളതുപോലെ തോന്നുന്നു.!!!!

എറണാകുളം റൂട്ടിൽ ജൻറം ബസ് അയച്ച്, RTC ഷെഡ്യൂൾ ക്യാൻസൽ ചെയ്ത ബസുകൾക്ക്, പകരം അയക്കാമെന്നിരിക്കയാണ്.JNബസ് സ്പെയർ കാണിച്ച് ബസില്ല എന്ന പേരിൽ ഷെഡ്യൂൾ ക്യാൻസൽ ചെയ്തിരിക്കുന്നത്. സോണൽ ഓഫീസർ ഇതിനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കൂത്താട്ടുകുളത്തെ 7 ബസുകൾ കേടായി കിടക്കുന്നു.

5 എണ്ണം കൂത്താട്ടുകുളത്തും, 2 എണ്ണം മറ്റ് ഡിപ്പോയിലുമാണ് കേടായി കിടക്കുന്നത്. കോട്ടയം ചെയിൻ സർവ്വീസിന് അയക്കുന്ന ബസുകൾ കേടാകുന്നതുമൂലം സർ വ്വീസ് ട്രിപ്പുകൾ താളം തെറ്റുന്നു. എന്നാൽ സർവ്വീസിന് അനുയോജ്യമായ JNബസ് സർവ്വീസിന് അയക്കുന്നുമില്ല '. ആകെയുള്ള 29 RTC ബസിലാണ് 7 എണ്ണം കേടായി കിടക്കുന്നത്.

26 RTC സർവ്വീസും 2 JNസർവ്വീസുമാണ് കൂത്താട്ടുകുളത്തുള്ളത്.അതിൽ 4 സർവ്വീസ് ഇപ്പോൾ സ്ഥിരമായി വിടുന്നില്ല. ഇന്ന് വെള്ളിയാഴ്ച മുടങ്ങിയ സർവ്വീസുകളുടെ എണ്ണം 6ആണ്. നേരത്തെവർക്ക് ഷോപ്പിൽ ചാർജ്മാനും, അസിസ്റ്റൻഡ് ഡിപ്പോ എഞ്ചിനീയറും ഇല്ലാതിരുന്ന സമയത്ത് ബസുകൾ ഇത്രയും കേടാകാറില്ലായിരുന്നു. മെക്കാനിക്കുകൾ കൃത്യമായി ബസുകൾ പരിശോധിച്ച് കംപ്ലയൻ്റ് പരിഹരിച്ചിരുന്നു.

കൂത്താട്ടുകുളത്ത് അസി.ഡി പ്പോ എഞ്ചിനീയറുടെ പോസ്റ്റ് ഇല്ല. പക്ഷേ, താത്ക്കാലിക ജീവനക്കാരനായ അസി.ഡി പ്പോ എഞ്ചിനീയർ കുറച്ച് മാസങ്ങളായി കൂത്താട്ടുകുളത്ത് ജോലി ചെയ്യുന്നു. KSRTC നഷ്ടത്തിലാണന്ന് കാട്ടി താത്ക്കാലിക കണ്ടക്ടർ, ഡ്രൈവർമാരേ പിരിച്ച് വിടുമ്പോൾ ആണ്. ഇല്ലാത്ത പോസ്റ്റിൽ താത്ക്കാലിക അസി.ഡിപ്പോ എഞ്ചിനീയറെ നിയമിച്ചിരിക്കുന്നത്.

Advertisment