Advertisment

കോതമംഗലം മാര്‍ അത്തനേഷ്യസ് ട്രോഫി: മേരിഗിരി ജേതാക്കള്‍. ആതിഥേയരായ എം.എ. ഇന്റര്‍നാഷണല്‍ സ്‌കൂളിന് രണ്ടാം സ്ഥാനം

New Update

കോതമംഗലം: മൂന്നാമത് മാര്‍ അത്തനേഷ്യസ് ട്രോഫി മേരിഗിരി, കൂത്താട്ടുകുളം (74 പോയിന്റോടെ) കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് മേരിഗിരി ജേതാക്കളാകുന്നത്. ആതിഥേയരായ എം.എ. ഇന്റര്‍നാഷണല്‍ സ്‌കൂളും അസീസി വിദ്യാനികേതന്‍,കാക്കനാടും യഥാക്രമം ഫസ്റ്റും, സെക്കന്റും റണ്ണറപ്പുകളായി.

ജേതാക്കളായ മേരി ഗിരി സ്‌കൂള്‍ 25000 രൂപ ക്യാഷ്‌പ്രൈസും ട്രോഫിയും സ്വന്തമാക്കിയപ്പോള്‍ രണ്ടും , മൂന്നും സ്ഥാനക്കാര്‍ യഥാക്രമം 20000/-, 15000/-രൂപ ക്യാഷ്‌പ്രൈസും ട്രോഫിയും നേടി. ഓരോ ഇനങ്ങളിലും ചാമ്പ്യന്മാരായവര്‍ക്ക് 10000/- രൂപ ക്യാഷ്‌പ്രൈസും ഫസ്റ്റ് റണ്ണറപ്പിന് 5000/- രൂപ ക്യാഷ്‌പ്രൈസും നല്‍കി.

19-ന് ഉച്ചകഴിഞ്ഞ് 2-മണിക്ക് ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ എം.എ.ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രഭാവതി നമ്പ്യാര്‍, മാര്‍ അത്തനേഷ്യസ് കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം തലവന്‍ ഡോ. മാത്യൂസ് ജേക്കബും കോച്ച് ഡെക് സ്മിത്തും ചേര്‍ന്ന് വിജയികള്‍ക്കുള്ള ക്യാഷ്‌പ്രൈസും ട്രോഫികളും സമ്മാനിച്ചു.

Advertisment