Advertisment

രാജ്ഭവൻ മാർച്ച് വാഹന പ്രചരണ ജാഥ ഫെബ്രുവരി 20-ലെ പര്യടനം കൂത്താട്ടുകുളത്തു നിന്ന് ആരംഭിക്കും

New Update

കൂത്താട്ടുകുളം:  കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി ഐ ടി യു ) ൻ്റെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നൽകും.

Advertisment

മാർച്ച് നാലിന് നടക്കുന്ന രാജ്ഭവൻ മാർച്ചിൻ്റെ പ്രചരണാർത്ഥം ഫെബ്രുവരി 12 ന് ആരംഭിച്ച സംസ്ഥാന ജാഥയുടെ 20-ാം തീയതി വ്യാഴാഴ്ചത്തെ പര്യടനം മൂന്നു ജില്ലകളുടെ സംഗമ സ്ഥാനമായ കൂത്താട്ടുകുളത്തു നിന്ന് ആരംഭിക്കും.

publive-image

വ്യാഴാഴ്ചത്തെ പര്യടനം സി പി ഐ (എം) എറണാകുളം ജില്ലാ കമ്മറ്റിയംഗം സ: ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സി ഐ ടി യു കൂത്താട്ടുകുളം ഏരിയാ പ്രസിഡൻ്റ്  സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും.

വ്യാപാരി വ്യവസായി സമതി എറണാകുളം ജില്ലാ പ്രസിഡൻ്റ്  റോബിൻ വൻനിലം, കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറിസി എൻ പ്രഭകുമാർ, കൂത്താട്ടുകുളം മുൻസിപ്പൽ ചെയർമാൻ റോയി എബ്രഹാം എന്നിവർ പങ്കെടുക്കും.

റൂട്ട് പെർമിറ്റുകൾ വിറ്റുതുലക്കുന്ന കേന്ദ്ര വിജ്ഞാപനം പിൻവലിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.ആർ ടി എംപ്ലോയീസ് അസോസിയേഷൻ (സി ഐടിയു ) സംഘടിപ്പിച്ചിരിക്കുന്ന രാജ്ഭവൻ മാർച്ചിൻ്റെ പ്രചരണാർത്ഥം നടക്കുന്ന വാഹന പ്രചരണ ജാഥയുടെ ക്യാപ്റ്റൻ അസോസിയേഷൻ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണനും, വൈസ് ക്യാപ്റ്റൻ സംസ്ഥാന ട്രഷറർ പി  ഗോപാലകൃഷ്ണനുമാണ്.

പി എ ജോജോ, സുജിത്ത് സോമൻ, ആർ ഹരിദാസ്, മോഹൻകുമാർ പാടി എന്നിവർ ജാഥാ സ്ഥിരാംഗങ്ങളുമാണ്. സംസ്ഥാന സമര പ്രചരണ ജാഥയെ 20-ാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് കൂത്താട്ടുകുളം ടൗണിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ പ്രശാന്ത് വേലിക്കകം അറിയിച്ചു.

Advertisment