Advertisment

തൃപ്പൂണിത്തുറയിലെ 'റ' ബസ് സ്റ്റാൻഡ് : ബസ് കയറിയാൽ യാത്രക്കാർ കുരുങ്ങിയതു തന്നെ!

New Update

തൃപ്പൂണിത്തുറ:  നഗരമദ്ധ്യത്തിലെ ബസ് സ്റ്റാൻഡിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കയറുന്നില്ല എന്ന പരാതി വ്യാപകമായി ഉയരുന്നു. യാത്രക്കാരുടെ പരാതിയിൽ ട്രാഫിക് പോലീസ് അന്വേഷണം നടത്തി സ്റ്റാൻഡിൽ കയറാതെ പോയ ബസിനെ ചേയ്സ് ചെയ്തു തടഞ്ഞു നിർത്തി താക്കീത് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.

Advertisment

പാലാ, കോട്ടയം,വൈയ്ക്കം ഭാഗത്തുനിന്ന് വരുന്ന ബസുകൾ തൃപ്പൂണിത്തുറ സ്റ്റാൻഡിൽ കയറി വേണം പോകാൻ. എല്ലാ ബസുകളും അങ്ങനെ തന്നെ ആയിരുന്നു സർവ്വീസ് നടത്തിയിരുന്നത്. അപൂർവം ബസുകൾ മാത്രമാണ് സ്റ്റാൻഡിൽ കയറാതെ പോകുന്നത്.

publive-image

കാരണങ്ങൾ;

മലയാളത്തിലെ "റ" എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ഉള്ള തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിലെ സ്ഥലപരിമിതി.

തൃപ്പൂണിത്തുറയിൽ ട്രിപ്പ് അവസാനിപ്പിയ്ക്കുന്ന ബസുകൾ സ്റ്റാൻഡിന്റെ തെക്കുഭാഗത്ത് പ്രവേശനകവാടത്തോടു ചേർന്നും ആലുവ, പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ സ്റ്റാൻഡിന്റെ വടക്കുഭാഗത്തും ആണ് പാർക്ക് ചെയ്യുന്നത്.

സ്റ്റാൻഡിന്റെ മദ്ധ്യഭാഗത്തെ സ്ഥലം കൈയടക്കി വെയിറ്റിംഗ് ഷെഡ്.

സ്റ്റാൻഡിനു പുറത്ത് പ്രവേശന കവാടം അടച്ച് നിർത്തുന്ന കെഎസ്ആർടിസി ബസുകൾ.

സംഭവിക്കുന്നതിന്റെ യഥാർത്ഥ കാരണം.

സ്റ്റാൻഡിൽ പാർക് ചെയ്ത ബസുകൾ ആളുകളെ കയറ്റി സമയമാകുമ്പോൾ വളരെ സാവധാനം ഒച്ച് ഇഴയുന്ന പോലെ പോകുമ്പോൾ ആണ് പിറവം, ചോറ്റാനിക്കര,പാലാ, കോട്ടയം ബസ്സുകളുടെ വരവ്.

മുന്നിൽ ഇഴയുന്ന ബസിലെ കിളി, ഇടതും ഡ്രൈവർ വലതും നോക്കി യാത്രക്കാരെ പെറുക്കി എടുക്കുന്നു. പ്രവേശനകവാടം ചേർന്ന് കിടക്കുന്ന ബസുകളുടെ മുന്നിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന വീതിയിലൂടെ ബസുകൾ സ്റ്റാൻഡിൽ പ്രവേശിയ്ക്കുമ്പോളാണ് ഏറ്റവും മുന്നിൽ ഇഴയുന്ന ബസ്.

ഈ ഇഴച്ചിൽ കിഴക്കേ കോട്ടവരെയും പടിഞ്ഞാറ് കൂത്തമ്പലത്തിനപ്പുറം വരെയും നീളാറുണ്ട്. ഇതിനിടയിൽ പെടുന്ന മറ്റ് വാഹനങ്ങളും കൂടി ആകുമ്പോൾ സ്റ്റാൻഡിൽ കയറിയ ബസുകൾക്ക് പെട്ടന്നൊന്നും പുറത്തിറങ്ങാൻ പറ്റത്തില്ല.

പുറകെ എത്തുന്ന ബസുകളെല്ലാം ബ്ലോക്കായി കിടക്കുമ്പോൾ സ്റ്റാൻഡിൽ കയറാനാവാതെ മറ്റ് ബസുകൾ റോഡിൽ ആളെ ഇറക്കാൻ നിർബന്ധിതരാകുന്നു. പുറത്ത് നിർത്തുന്ന കെഎസ്ആർടിസി ബസ് കാത്തു നിൽക്കുന്ന യാത്രക്കാർ ഈ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കയറുകയും ചെയ്യുന്നു.

ട്രാഫിക് പോലീസ് എന്തു ചെയ്യണം?

ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കി കയറ്റി ബസ് ഉടനെ തന്നെ പറഞ്ഞു വിടാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

ഹാൾട്ട് ചെയ്ത് ആളെ കയറ്റി പോകുന്ന ബസുകൾ എത്രയും വേഗം സ്റ്റാൻഡിൽ നിന്ന് പോകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക.

സ്റ്റാൻഡ് മദ്ധ്യത്തിലെ വെയിറ്റിംഗ് ഷെഡ് അസൗകര്യം ഉണ്ടാക്കുന്നത് ആണങ്കിൽ പൊളിച്ചു നീക്കാൻ നഗരസഭയോട് നിർദ്ദേശിയ്ക്കണം.

സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലും പുറത്ത് പോകുന്ന കവാടത്തിലും വിലങ്ങനെ മറ്റ് വാഹനങ്ങൾ നിർത്താൻ അനുവദിയ്ക്കരുത്.

സ്റ്റാൻഡിനു മുന്നിലെ റോഡിലെ ഓട്ടോ റിക്ഷാ പാർക്കിംഗ് മാറ്റിയാൽ കെഎസ്ആർടിസി മുന്നോട്ട് കയറ്റി നിർത്താം.

Advertisment