Advertisment

കോറോണയെ ചെറുക്കാന്‍ ട്വന്‍റി 20യും

New Update

കിഴക്കമ്പലം:  ജനജീവിതം അനിശ്ചിതത്വത്തിലാക്കുന്ന മഹാമാരിക്ക് എതിരെ പോരാടാന്‍ ട്വന്‍റി 20യും. ജനങ്ങളെ ശരിയായ രീതിയില്‍ ബോധവത്കരിച്ചു കൊറോണയെ ചെറുക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ട്വന്‍റി 20.

Advertisment

publive-image

'ഏത് അടിയന്തിര സാഹചര്യത്തിലും ട്വന്‍റി 20യുടെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ അവശ്യ സാധനങ്ങള്‍ക്ക് യാതൊരു ക്ഷാമവും ഉണ്ടാകുകയില്ലെന്ന്' ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു .

വിലക്കയറ്റത്തിന് വളരെയധികം സാധ്യതയേറിയിരിക്കുന്ന ഈ സമയത്ത് ഒരു രീതിയിലും അത് കിഴക്കമ്പലത്തെ ജനങ്ങളെ ബാധിക്കാത്ത രീതിയില്‍ പകുതി വിലക്ക് സാധനങ്ങള്‍ ലഭിക്കാനുള്ള സൗകര്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനസുരക്ഷ മുന്‍നിര്‍ത്തി ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

ഒരേ സമയം 25 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. പ്രായമായവരേയും കുട്ടികളെയും ഒഴിവാക്കും, ആഴ്ചയില്‍ ഒരു കുടുംബത്തിലെ ഒരംഗത്തിനു മാത്രം പ്രവേശനം, ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനു മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നതു പൂര്‍ണമായി ഒഴിവാക്കും. ഇനി മുതല്‍ കൂപ്പണ്‍ നമ്പര്‍ അനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുക

Advertisment