Advertisment

ട്വന്റി20യുടെ റോഡ് വികസന പ്രവർത്തനങ്ങൾ തടഞ്ഞതിനെതിരെ പതിനായിരങ്ങൾ വായ്മൂടി കെട്ടി പ്രതിഷേധിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കിഴക്കമ്പലം:  ട്വന്റി20യുടെ റോഡ് വികസന പ്രവർത്തനങ്ങൾ തടഞ്ഞതിനെതിരെ 18000 ഓളം കിഴക്കമ്പലം നിവാസികൾ വായ്മൂടി കെട്ടി പ്രതിഷേധിച്ചു.

Advertisment

publive-image

കിഴക്കമ്പലം ട്വന്റി20യുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള വിലങ്ങ്–ചൂരക്കോട് റോഡിന്റെ വികസന പ്രവർത്തനങ്ങളാണ് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ തടസപ്പെടുത്തിയത്‌. പ്രതിഷേത്ത ജാഥ കിഴക്കമ്പലം അന്ന ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ട്വന്റി20 നഗറിൽ അവസാനിച്ചു.

ബിഎംബിസി നിലവാരത്തിൽ റോഡ് ടാർ ചെയ്യുന്നതിനായി ജോലികൾ ആരംഭിച്ചപ്പോഴാണ് നേതാക്കൾ എതിർപ്പുമായി എത്തിയത്. ഇതോടെ ചേരിതിരിഞ്ഞ് വാക്കേറ്റമായി. പഞ്ചായത്തിലെ 25 റോഡുകൾ ഉന്നത നിലവാരത്തിൽ ടാർ ചെയ്യാനുള്ള ഒരുക്കത്തിലാണ് ട്വന്റി20.

publive-image

സംഘർഷ സാധ്യത ഉടലെടുത്തതോടെ കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും റോഡ് നിർമാണം നിർത്തി വച്ചു. റോഡ് നിർമാണം നിലച്ചതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻറ് കെ.വി ജേക്കബ്, വൈസ് പ്രസിഡൻറ് ജിൻസി അജി, മറ്റു അംഗങ്ങളും പ്രതിഷേത ജാഥയിൽ പങ്കെടുത്തു.

Advertisment