Advertisment

കുട്ടികള്‍ക്കുള്ള കായിക പരിശീലനം തെരഞ്ഞെടുപ്പ്‌ 16-ന്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഗെയിംസ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സോക്കര്‍ സ്‌കൂളിലേയ്‌ക്ക്‌ പ്രവേശനം ആരംഭിച്ചതായി ക്യാമ്പ്‌ കോ-ഓര്‍ഡിനേറ്റര്‍ പി.എ. സലിംകുട്ടി അറിയിച്ചു.

2002 മുതല്‍ 2005 വരെയുള്ള കാലയളവില്‍ ജനിച്ച കുട്ടികളുടെ സംലക്ഷന്‍ ട്രയല്‍സ്‌ ഡിസംബര്‍ 16-ന്‌ ഞായറാഴ്‌ച രാവിലെ 8 മുതല്‍ വെങ്ങല്ലൂരിലുള്ള ചാഴികാട്ട്‌ സിറിയക്‌ സ്റ്റീഫന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും.

വയസ്സ്‌ തെളിയിക്കുന്നതിന്‌ ഒറിജിനല്‍ ആധാര്‍ കാര്‍ഡ്‌ കൊണ്ടുവരേണ്ടതാണ്‌. മെറിറ്റില്‍ അല്ലാത്തവര്‍ക്കും പ്രവേശനം നല്‍കുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 9746541902, 9447522815.

Advertisment