Advertisment

ആധാരം എഴുത്ത്‌ അസ്സോസിയേഷന്‍ തൊടുപുഴ യൂണിറ്റ്‌ സമ്മേളനം

New Update

തൊടുപുഴ:  ഓള്‍ കേരള ഡോക്യുമെന്റ്‌ റൈറ്റേഴ്‌സ്‌ ആന്‍ഡ്‌ സ്‌ക്രൈബ്‌സ്‌ അസോസിയേഷന്‍ തൊടുപുഴ യൂണിറ്റ്‌ സമ്മേളനം തൊടുപുഴ റസ്റ്റ്‌ ഹൗസ്‌ ഹാളില്‍ നടന്നു. യൂണിറ്റ്‌ പ്രസിഡന്റ്‌ പീറ്റര്‍ ഇഗ്നേഷ്യസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ മിനി മധു ഉദ്‌ഘാടനം ചെയ്‌തു.

അസ്സോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ റ്റി. എസ്‌. ഷംസുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. അനൂപ്‌ സംസ്ഥാന സമിതി അംഗം വി. റ്റി സന്തോഷ്‌കുമാര്‍, ജില്ലാ ട്രഷറര്‍ നവാസ്‌ സംസ്ഥാന ഉപദേശക സമിതി അംഗം മോഹന്‍ കല്ലാര്‍ എന്നിവര്‍ പ്രസംഗിച്ചു.

യൂണിറ്റ്‌ സെക്രട്ടറി കെ. ജി. ഷീല സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ പി. സുജയ നന്ദിയും പറഞ്ഞു. ആധാരം എഴുത്ത്‌ അസ്സോസിയേഷന്‍ കുടുംബാംഗവും അസ്സോസിയേഷന്റെ മുന്‍ ജില്ലാ ജോയിന്റ്‌ സെക്രട്ടറി മധുവിന്റെ ഭാര്യയുമായ തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ മിനി മധുവിനെ ചടങ്ങില്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ഉപഹാരം നല്‍കി ആദരിച്ചു.

Advertisment