Advertisment

തൊമ്മന്‍കുത്ത്‌ ക്ഷീരോത്‌പ്പാദക സഹകരണസംഘത്തില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക്‌ സൗജന്യ കാലിത്തീറ്റ വിതരണം നടത്തി

author-image
സാബു ജോസ്
New Update

തൊമ്മന്‍കുത്ത്‌:  തൊമ്മന്‍കുത്ത്‌ ക്ഷീരസംഘത്തില്‍ പാല്‍ അളക്കുന്ന 250 കര്‍ഷകര്‍ക്ക്‌ ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഓരോ ചാക്ക്‌ കാലിത്തീറ്റ വിതരണോത്‌ഘാടനം തൊടുപുഴ താലൂക്ക്‌ മില്‍ക്ക്‌ സൊസൈറ്റി പ്രസിഡന്റ്‌ അഡ്വ. സാബു എബ്രഹത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി അഗസ്റ്റിന്‍ നിര്‍വഹിച്ചു.

Advertisment

publive-image

ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ഗൗരി സുകുമാരന്‍, അഡ്വ. ബേസില്‍ ജോണ്‍, രാജീവ്‌ ഭാസ്‌കര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബീന സോമന്‍കുഞ്ഞ്‌, അജിത സാബു, ലൈല രമേശ്‌, ഡയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.പി. സുധീഷ്‌, കേരള ഫീഡ്‌സ്‌ ഇടുക്കിജില്ലാ കോര്‍ഡിനേറ്റര്‍ ദിനു കെ ദിവാകര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ഡയറി ഓഫീസര്‍ നടത്തിയ ഡയറി ക്വിസ്സ്‌ മത്സരത്തില്‍ ആലീസ്‌ ജോണ്‍, ബാബു പാറേക്കുന്നേല്‍, ഫിലിപ്പോസ്‌ മുളപ്പുറം എന്നിവര്‍ വിജയികളായി. ഇവര്‍ക്ക്‌ കേരള ഫീഡ്‌സ്‌ വക ഓരോ ചാക്ക്‌ കാലിത്തീറ്റ സമ്മാനമായി നല്‍കി.

Advertisment