Advertisment

യു ഡി എഫ്‌ സര്‍ക്കാര്‍ ചെയ്‌തതിലും കൂടുതലായി എന്താണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരും എം.പി.യും ചെയ്‌തതെന്ന്‌ അഡ്വ. എസ്‌. അശോകന്‍

New Update

യു ഡി എഫ്‌ സര്‍ക്കാര്‍ ചെയ്‌തതിലും കൂടുതലായി എന്താണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരും എം.പി.യും ചെയ്‌തതെന്ന്‌ വ്യക്തമാക്കണമെന്ന്‌ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌. അശോകന്‍.

Advertisment

കസ്‌തൂരിരംഗന്‍ വിഷയത്തില്‍ യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 10.3.2014-ലെ കടരു വിജ്ഞാപനത്തിന്റെ തനിയാവര്‍ത്തനമാണ്‌ ബി ജെ പി സര്‍ക്കാര്‍ അവസാനം പുറപ്പെടുവിച്ച കരട്‌ വിജ്ഞാപനം. പരിസ്ഥിതി ലോല മേഖലയില്‍ നിന്നും യു ഡി എഫ്‌ സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ കൂടുതല്‍ ഒരു സെന്റ്‌ ഭൂമിപോലും കൂടുതലായി ഒഴിവാക്കിയിട്ടില്ലെന്ന്‌ കരട്‌ വിജ്ഞാപനത്തില്‍ നിന്നും വ്യക്തമാണ്‌.

യു ഡി എഫ്‌ സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ലന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള തത്രപ്പാടില്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട്‌ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള അവസരമാണ്‌ സംസ്ഥാന സര്‍ക്കാര്‍ നഷ്‌ടപ്പെടുത്തിയത്‌. യു ഡി എഫ്‌ സര്‍ക്കാരിന്‍രെ കാലത്ത്‌ ഇറക്കിയ കരട്‌ വിജ്ഞാപനം പോലെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാവശ്യപ്പെടുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്‌.

അന്ധമായ രാഷ്‌ട്രീയ വിരോധം മൂലം യു ഡി എഫ്‌ സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment