Advertisment

ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക്‌ എംപ്ലോയീസ്‌ കോണ്‍ഗ്രസ്‌ വനിതാ വേദി മൂന്നാം സംസ്ഥാന സമ്മേളനം മൂന്നാറില്‍ നടന്നു

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക്‌ എംപ്ലോയീസ്‌ കോണ്‍ഗ്രസ്‌ വനിതാ വേദി മൂന്നാം സംസ്ഥാന സമ്മേളനം മൂന്നാറില്‍ നടന്നു. ലയണ്‍സ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ നടന്ന സമ്മേളനം എഐസിസി മെമ്പര്‍ അഡ്വ. ദീപ്‌തി മേരി വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. ആശ ഉണ്ണിത്താന്‍ പ്രഭാഷണം നടത്തി.

Advertisment

publive-image

എ. കെ. മണി എക്‌സ്‌ എംഎല്‍എ, എകെബിഇഎഫ്‌ ജനറല്‍ സെക്രട്ടറി സി. ഡി. ജോസന്‍, എം. കെ. ലീലാമ്മ, സി. കെ. മീര നായര്‍, അബ്ദുല്‍ റഹ്മാന്‍, പി. പ്രദീപ്‌ കുമാര്‍, സുശീല മണി, എ. പി. ബേബി, ഗ്രേസി കെ ജെ, മോളി കെ എസ്‌, തുടങ്ങിയവര്‍ പ്രസംഗിച്ചു. മീരാനായര്‍ അദ്ധ്യക്ഷത വഹിച്ചു.

'സാമൂഹ്യ ജീവിതത്തിലും തൊഴിലിടങ്ങളിലും വനിതാ കൂട്ടായ്‌മകളുടെ പ്രസക്തി' എന്ന വിഷയത്തില്‍ അഡ്വ. ആശ ഉണ്ണിത്താന്‍ പ്രഭാഷണം നടത്തി. സി. ഡി. ജോസണ്‍ ട്രേഡ്‌ യൂണിയന്‍ സന്ദേശം നല്‍കി. സമ്മേളനത്തില്‍ 300 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. കണ്‍വീനര്‍ സുശീലാമണി പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു.

സജീവ ചര്‍ച്ചയും സാര്‍ത്ഥക തീരുമാനങ്ങളും ശ്രദ്ധേയമായി. സ്‌ത്രീശക്തി യുടെ ഉദാത്ത വിജയമായി മാറി സമ്മേളനം. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി പി.വി. ലതിയമ്മ, ആലപ്പുഴ (പ്രസിഡന്റ്‌), എം. രമ്യ, പാലക്കാട്‌ (ജനറല്‍ സെക്രട്ടറി), മീര നായര്‍, കോട്ടയം, കെ. കെ. ലീന, കോഴിക്കോട്‌ (വൈസ്‌ പ്രസിഡന്റുമാര്‍), ഗ്രേസി കെ. ജെ., ഇടുക്കി, ബീന എസ്‌, തിരുവനന്തപുരം, ടി. ഫൗസിയ, മലപ്പുറം, ആശ സി. എസ്‌, തൃശൂര്‍, ഉമാദേവി ഏ.ആര്‍, കൊല്ലം (സെക്രട്ടറിമാര്‍), ലെനിമോള്‍ ഉമ്മന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment