Advertisment

ആലക്കോട്‌ കാര്‍ഷിക കര്‍മ്മസേനയില്‍ നിയമനം: അപേക്ഷ ക്ഷണിക്കുന്നു

author-image
സാബു മാത്യു
New Update

ആലക്കോട്‌:  ആലക്കോട്‌ കൃഷിഭവന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്‍ഷിക കര്‍മ്മസേനയിലേയ്‌ക്ക്‌ 25 ടെക്‌നീഷ്യന്‍മാരെയും ഒരു സൂപ്പര്‍വൈസറെയും തെരഞ്ഞെടുക്കുന്നതിന്‌ അപേക്ഷ ക്ഷണിക്കുന്നു.

Advertisment

അപേക്ഷകള്‍ ആലക്കോട്‌ ഗ്രാമപഞ്ചായത്തിലെ നിവാസികളും 18-നും 55-നും ഇടയില്‍ പ്രായമുള്ളവരും കാര്‍ഷിക പ്രവൃത്തിയില്‍ നൈപുണ്യമുള്ളവരും കാര്‍ഷിക കര്‍മ്മസേനയില്‍ സേവനം നല്‍കുന്നതിന്‌ സമ്മതമുള്ളവരും ആയിരിക്കണം.

താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച്‌ 12 വ്യാഴാഴ്‌ച വൈകിട്ട്‌ 4-ന്‌ മുമ്പായി കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌. അപേക്ഷ ഫോമും നിബന്ധനകളും കൃഷിഭവനില്‍ നിന്ന്‌ സൗജന്യമായി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 04862 - 275044, 9383470974 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌. മാര്‍ച്ച്‌ 13 വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2-ന്‌ ആലക്കോട്‌ കൃഷിഭവനില്‍ വച്ച്‌ ഇന്റര്‍വ്യൂ നടത്തുന്നതാണെന്ന്‌ കൃഷി ഓഫീസര്‍ അറിയിച്ചു.

Advertisment