Advertisment

ആലക്കോട്‌ കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണം വിപണി സെപ്‌റ്റംബര്‍ 7 മുതല്‍

author-image
സാബു മാത്യു
Updated On
New Update

ആലക്കോട്‌ :  കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്‌, ഹോര്‍ട്ടികോര്‍പ്പ്‌, വി.എഫ്‌.പി.സി.കെ. എന്നിവയുടെ സഹകരണത്തോടെ ആലക്കോട്‌ കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണം വിപണി 2019 എന്ന പേരില്‍ ഓണം പച്ചക്കറി വിപണന കേന്ദ്രം സെപ്‌റ്റംബര്‍ 7 മുതല്‍ 10 വരെ ആലക്കോട്‌ കൃഷിഭവനില്‍ വച്ച്‌ നടത്തും.

വിപണിയിലേയ്‌ക്കാവശ്യമായ പഴം, പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട്‌ വിപണിവിലയില്‍ നിന്നും 10 ശതമാനം കൂടുതല്‍ നല്‍കി സംഭരിക്കും. പൊതുവിപണി വില്‍പ്പന വിലയില്‍ നിന്നും 30 ശതമാനം കുറഞ്ഞ വിലയ്‌ക്ക്‌ ഉത്‌പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ വില്‍പ്പന നടത്തുന്നതാണെന്നും ആലക്കോട്‌ കൃഷി ഓഫീസര്‍ അറിയിച്ചു.

Advertisment