Advertisment

ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായുള്ള കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്‌ ഫെബ്രുവരി 7-ന്‌ കരിമണ്ണൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും 8-ാം തീയതി കുടയത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും നടത്തുമെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ സോമി പുളിക്കല്‍ അറിയിച്ചു.

മലബാര്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററിലെ ഡോക്‌ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമാണ്‌ പരിശോധന നടത്തുന്നത്‌. ആശാ പ്രവര്‍ത്തകര്‍ വീടുകളില്‍ സര്‍വ്വേ നടത്തി ടോക്കണ്‍ നല്‍കിയിട്ടുണ്ട്‌. ജനങ്ങള്‍ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Advertisment