Advertisment

സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ശ്രീമോന്‌ എതിരെ കൈയേറ്റത്തിന്‌ ക്രിമിനല്‍ കേസ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം. ജി. ശ്രീമോനും മറ്റ്‌ പ്രതികള്‍ക്കുമെതിരെ ക്രിമിനല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കുവാന്‍ തൊടുപുഴ ഫസ്റ്റ്‌ ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ മേരി ബിന്ദു ഫെര്‍ണാണ്ടസ്‌ ഉത്തരവായി.

Advertisment

publive-image

തൊടുപുഴയിലെ പ്രമുഖ വ്യാപാരിയായ മാരിയില്‍ കൃഷ്‌ണന്‍ നായര്‍ സഹോദരന്‍ എം. കെ. ദത്തന്റെ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. തൊടുപുഴ പോലീസ്‌ സ്റ്റേഷന്‌ സമീപമുള്ള വാദി വക സര്‍വ്വേ 195/2 1 ല്‍ പെട്ട വസ്‌തുവാണ്‌ 2016 ഒക്‌ടോബര്‍ മാസം 2-ാം തീയതി തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ശ്രീമോനും 6 പോലീസുകാരും ചേര്‍ന്ന്‌ ജെസിബി ഉപയോഗിച്ച്‌ അനധികൃതമായി ഇടിച്ചു നിരത്തി കൈവശപ്പെടുത്തിയത്‌.

അനധികൃത കൈയേറ്റം, ഭീക്ഷണി, മുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥന്റെ നിയമ ലംഘനം, എന്നിവ ചൂണ്ടിക്കാണിച്ച്‌ വാദി ഇടുക്കി ജില്ലാ കളക്‌ടര്‍ക്കും ഇടുക്കി ജില്ല പോലീസ്‌ മേധാവിക്കും സംസ്ഥാന പോലീസ്‌ കംപ്ലെയിന്റ്‌ അതോറിറ്റിയ്‌ക്കും പരാധികള്‍ നല്‍കിയെങ്കിലും നാളിതുവരെ പരിഹാരമാകാത്തതിനാലാണ്‌ കോടതിയെ സമീപിച്ചത്‌. തൊടുപുഴ താലൂക്ക്‌ സര്‍വ്വേ ഓഫീസില്‍ നിന്നും വസ്‌തു അളന്നതില്‍ പ്രതികള്‍ കൈയേറിയത്‌ വാദി വക വസ്‌തുവാണെന്ന്‌ ബോധ്യമായിട്ടുള്ളതാണ്‌.

സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കും 6 പോലീസുകാര്‍ക്കും ജെ സി ബി ഡ്രൈവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 141, 142, 143, 427, 447, 506 (1), 34 വകുപ്പുകള്‍ പ്രകാരവും, കേരളാ പോലീസ്‌ ആക്‌ട്‌ 116 (ല) വകുപ്പും ചുമത്തിയാണ്‌ കേസ്‌. വാദിക്കുവേണ്ടി അഭിഭാഷകനായ ബിജു പറയന്നിലം ഹാജരായി.

Advertisment