Advertisment

ലോക് ഡൗൺ കാലത്ത് ഡയാലിസിസ് രോഗികൾക്ക് താങ്ങായി കോൺഗ്രസ്

New Update

തൊടുപുഴ:  ലോക്‌ ഡൗൺ കാലത്ത് ഡയാലിസിസ് ചെയ്യുന്ന കിഡ്‌നി രോഗികൾക്ക് താങ്ങും തണലുമായി കോൺഗ്രസ് പാർട്ടി.

Advertisment

കോൺഗ്രസ് നേതൃത്വം നൽകുന്ന ഇടുക്കി ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയാണ് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിന് രോഗികൾക്ക് ചികിത്സാ സഹായമായി അനുവദിച്ചത്. അതാത് ആശുപത്രികളിലേക്ക് രോഗികളുടെ എണ്ണത്തിനനുസൃതമായി തുക കൈമാറും.

publive-image

കഴിഞ്ഞ 10 ദിവസങ്ങളായി കോവിഡ് 19 റിലീഫ് പ്രവർത്തനങ്ങൾക്കായുള്ള ജില്ലാ കോൺഗ്രസ് കമ്മിറ്റയുടെ കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് ചെയ്യുവാൻ ആശുപത്രിയിൽ പോകുന്നതിന് സൗജന്യമായി വാഹനങ്ങൾ ക്രമീകരിച്ചു നൽകുന്നുണ്ട്. ഇതു വരെ ജില്ലയിൽ 56 പേർക്ക് വാഹ സൗകര്യം നൽകി.

അടിമാലി മോർണിംഗ് സ്റ്റാർ , കോലഞ്ചേരി മെഡിക്കൽ കോളേജ് , കോട്ടയം മെഡിക്കൽ കോളേജ്, കട്ടപ്പന സെന്റ്. ജോൺസ് , മുരിക്കാശ്ശേരി അൽഫോൻസാ , തൊടുപുഴയിലെ ജില്ലാ ആശുപത്രി, ചാഴികാട്ട് , മുതലക്കോടം ഹോളി ഫാമിലി ആശുപത്രി, ധർമഗിരി കോതമംഗലം എന്നിവിടങ്ങളിൽ ഡയാലിസിസ് ചെയ്യുന്നതിന് പോകുന്നതിനുള്ള വാഹന സൗകര്യം ആണ് കൺട്രോൾ റൂം സൗജന്യമായി ഒരുക്കിയത്.

വാഹന സൗകര്യം ആവശ്യപ്പെട്ടും മരുന്നും ചികിത്സാ സഹായം ആവശ്യപ്പെട്ടും തങ്ങളുടെ കഷ്ടതകളും ദുരവസ്ഥയും വിവരിക്കുന്ന നിരവധി ഫോൺ കോളുകൾ ആണ് കൺട്രോൾ റൂമിലേക്ക് ലഭിക്കുന്നത്.

ഇത് സംബന്ധിച്ചു കൺട്രോൾ റൂം ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസുമായി ഇക്കാര്യം ഫോണിൽ സംസാരിച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഈ വിഷയത്തിൽ പ്രത്യേക താൽപ്പര്യം എടുത്ത് ഇടപെടൽ നടത്തുകയും 40 ലക്ഷം രൂപ അനുവദിച്ചു അടിയന്തിരമായി കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.

ആശുപത്രിയിൽ പോകാൻ സൗജന്യ വാഹന സൗകര്യം ലോക് ഡൗൺ അവസാനിക്കും വരെ തുടരും. ആവശ്യമുള്ളവർ ബന്ധപ്പെടുക.

ജിയോ മാത്യു 9446512891

മനോജ് മുരളി 9447266950

ടി. എസ് സിദ്ധിഖ് 9447613954

കെ. ബി ശെൽവം 9447240017

Advertisment