Advertisment

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് കോവിഡ് -19 കമ്മ്യൂണിറ്റി ഇമ്മ്യൂണിറ്റി അംബാസിഡർ സർട്ടിഫിക്കേഷൻ

New Update

ഇടുക്കി:  യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റ്, മുൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി അടക്കമുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് കോവിഡ് -19 കമ്മ്യൂണിറ്റി ഇമ്മ്യൂണിറ്റി അംബാസിഡർ സർട്ടിഫിക്കേഷൻ.

Advertisment

publive-image

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദ്‌ ബിൻ റാഷിദ്‌ യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ & ഹെൽത്ത്‌ സയൻസിൽ നിന്ന് കോവിഡ് -19 വിഷയത്തിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ മുൻ ജില്ലാ പ്രസിഡന്റ് ബിജോ മാണി, സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ കെ. എസ് തുടങ്ങി പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കമ്മ്യൂണിറ്റി ഇമ്മ്യൂണിറ്റി അംബാസിഡർ സർട്ടിഫിക്കേഷൻ ലഭിച്ചു.

സെബിൻ എബ്രഹാം, ജേക്കബ് സോജൻ, അമൽ ജോഷി, ആനന്ദ് തോമസ്, അലൻ ജോർജ്, അക്ബർ ടി എൽ, സിജോ ജോസ്, എന്നിവരാണ് അംബാസിഡർ സർട്ടിഫിക്കേഷൻ ലഭിച്ച മറ്റുള്ളവർ.

സർവകലാശാലയുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആണ് സർട്ടിഫിക്കേഷൻ ലഭിക്കുക. കോവിഡ് -19 വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സമൂഹത്തിൽ ഇടപെടാൻ കഴിയുന്ന വരെ കണ്ടെത്തി പ്രാപ്തരാക്കുക എന്നതാണ് കോഴ്സിന്റെ ഉദ്ദേശ്യലക്ഷ്യം.

Advertisment