Advertisment

ഇടുക്കി ഡിസിസി രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു

author-image
സാബു മാത്യു
New Update

തൊടുപുഴ:  രാജ്യത്തിന്റെ ഐക്യത്തിനും അഖണ്‌ഡതയ്‌ക്കും വേണ്ടി രക്തസാക്ഷിത്വം വരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനം മെയ്‌ 21-ന്‌ ജില്ലയിലെ കോണ്‍ഗ്രസ്സ്‌ മണ്‌ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആചരിക്കുമെന്ന്‌ ഡി സി സി പത്രക്കുറിപ്പില്‍ അറിയിച്ചു.

പുഷ്‌പാര്‍ച്ചന, സര്‍വ്വമത പ്രാര്‍ത്ഥന, അനുസ്‌മരണ യോഗങ്ങള്‍, അന്നദാനം തുടങ്ങിയ പരിപാടികളോടെയാണ്‌ നടത്തുന്നത്‌. ജില്ലാതല ഉദ്‌ഘാടനം കട്ടപ്പനയില്‍ 21-ന്‌ രാവിലെ 11-ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്‌ഘാടനം ചെയ്യും.

Advertisment