Advertisment

മഴ: കോണ്‍ഗ്രസ്സ്‌ പരിപാടികള്‍ മാറ്റിവച്ചു. പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇറങ്ങണം - ഇടുക്കി ഡി സി സി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:   ഓഗസ്റ്റ്‌ 14 വരെയുള്ള ഡി സി സിയുടെയും കീഴ്‌ഘടകങ്ങളുടെയും മുഴുവന്‍ പരിപാടികളും മാറ്റിവച്ചതായി ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. ബൂത്ത്‌ കോണ്‍ഗ്രസ്സ്‌ കമ്മിറ്റികള്‍ മുതലുള്ള പാര്‍ട്ടി ഘടകങ്ങള്‍ ഇനിയുള്ള ദിവസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കണമെന്നും മലയിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

publive-image

കല്ലാര്‍ ഡാം പെട്ടെന്ന്‌ തുറന്ന്‌ വിടേണ്ട സാഹചര്യമുണ്ടായത്‌ കെ.എസ്‌.ഇ.ബി അധികൃതരുടെ വീഴ്‌ചയാണെന്നും ഇടുക്കി ഡാമിലേയ്‌ക്ക്‌ ജലമെത്തിക്കുന്ന മന്നാക്കുടി വഴിയുള്ള ടണല്‍മുഖത്ത്‌ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കൂറ്റന്‍ പാറ വീണ്‌ അടഞ്ഞതിനാലാണ്‌ വെള്ളമൊഴുക്ക്‌ കുറഞ്ഞ്‌ ഡാം നിറഞ്ഞത്‌.

പാറ പൊട്ടിച്ചുമാറ്റണമെന്ന്‌ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തും പൊതുജനങ്ങളും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ചെയ്‌തില്ല. ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ എത്രയും വേഗം പാറ പൊട്ടിച്ച്‌ നീക്കണമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.

കുമളി-മുണ്ടക്കയം റോഡ്‌, കട്ടപ്പന-തൊടുപുഴ റോഡ്‌, ചെറുതോണി-നേര്യമംഗലം റോഡ്‌, കുമളി - മൂന്നാര്‍ റോഡ്‌, മൂന്നാര്‍ - നേര്യമംഗലം റോഡ്‌, തുടങ്ങിയ പ്രധാന പാതകളുടെ ഓരത്ത്‌ കല്ല്‌ ഇളകിവീഴാനും മരം ഒടിഞ്ഞു വീഴാനുമുള്ള സാധ്യത വളരെ വലുതാണ്‌. അപകടനിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുമെന്ന അധികൃതരുടെ ഉറപ്പ്‌ പാഴ്‌വാക്കായി മാറി. റോഡ്‌ കടന്നുപോകുന്ന മലയോരങ്ങളിലെ ഉയര്‍ച്ചയുള്ള ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ള കല്ലുകള്‍ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment