Advertisment

കുമ്പസാരത്തെ അവഹേളിക്കുന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണം അപമാനം: ഡി.സി.സി.

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍:  ക്രൈസ്‌തവരുടെ പാവനമായ കൂദാശയായ കുമ്പസാരത്തെ കുറിച്ച്‌ അവഹേളനപരമായ പരാമര്‍ശങ്ങളുമായി ഇറക്കിയ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി എന്ന മാസിക പിന്‍വലിക്കണമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

Advertisment

സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി മാസികയുടെ രണ്ട്‌ ലക്കങ്ങളിലാണ്‌ വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന പരാമര്‍ശമുള്ളതെന്ന്‌ അദ്ദേഹം പറഞ്ഞു. കരിമണ്ണൂര്‍ മണ്‌ഡലം കോണ്‍ഗ്രസ്സ്‌ കമ്മിറ്റി ജനറല്‍ ബോഡിയോഗം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നത്‌. സംസ്ഥാന മുഖ്യമന്ത്രിപദം ജനവിഭാഗങ്ങളെ വെല്ലുവിളിക്കാനുള്ളതല്ല എന്നും അദ്ദേഹം പറഞ്ഞു. മുന്‍ മണ്‌ഡലം പ്രസിഡന്റ്‌ സിബി കുഴിക്കാട്ട്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ മണ്‌ഡലം പ്രസിഡന്റായി ബേബി തോമസ്‌ ചുമതലയേറ്റു.

മുന്‍ ഡി സി സി പ്രസിഡന്റ്‌ റോയി കെ പൗലോസ്‌ മുഖ്യപ്രഭാഷണം നടത്തി. ഡോ. മാത്യു കുഴല്‍നാടന്‍, നേതാക്കളായ അഡ്വ. എസ്‌. അശോകന്‍, സി പി മാത്യു, ജോണ്‍ നെടിയപാല, കെ.പി.വര്‍ഗീസ്‌, ജോസ്‌ അഗസ്റ്റിന്‍, എ.എം. ദേവസ്യ, ടോണി തോമസ്‌, മനോജ്‌ തങ്കപ്പന്‍, എം.പി. വിജയനാഥന്‍, മനോജ്‌ കോക്കാട്ട്‌, റ്റി.കെ നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment