Advertisment

ഡീ പോള്‍ ആശ്രമദേവാലയത്തില്‍ പന്തക്കുസ്‌താ തിരുനാള്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഡീ പോള്‍ ആശ്രമദേവാലയത്തില്‍ മുഴുവന്‍ സമയ ദിവ്യകാരുണ്യ ആരാധനയോടെ മെയ്‌ 31 മുതല്‍ ജൂണ്‍ 9 വരെ പന്തക്കുസ്‌താ തിരുനാള്‍ ആഘോഷിക്കും. 31-ന്‌ രാവിലെ 7-ന്‌ തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഫൊറോനപള്ളി വികാരി ഫാ. ജിയോ തടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിക്കും.

എല്ലാ ദിവസവും മുഴുവന്‍ സമയ ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കും. വൈകുന്നേരം 5-ന്‌ വിശുദ്ധ കുര്‍ബാന. വചനപ്രഘോഷണം വിവിധ ദിവസങ്ങളില്‍ ഫാ. വര്‍ഗീസ്‌ പാറമേല്‍, ഫാ. തോമസ്‌ അമ്പാട്ടുകുഴിയില്‍, ഫാ. ജോര്‍ജി കാട്ടൂര്‍, റവ.ഡോ. തോമസ്‌ പറയിടം, ബ്രദര്‍ എല്‍വിസ്‌ കോട്ടൂരാന്‍, ഫാ. ജോജോ മാരിപ്പാട്ട്‌, ഫാ. ജോയ്‌സ്‌ കൊച്ചീത്തറ, ഫാ. ജോര്‍ജ്‌ ചേറ്റൂര്‍, ഫാ. ജോബിന്‍ ഒട്ടലാങ്കല്‍, ഫാ. സാമുവല്‍ കണത്തുകാട്‌ തുടങ്ങിയവര്‍ സന്ദേശം നല്‍കും.

പന്തക്കുസ്‌താ തിരുനാള്‍ ദിനമായ ജൂണ്‍ 9-ന്‌ രാവിലെ 6.15-നും 8.30-നും വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഫാ. മാത്യു കക്കാട്ടുപള്ളി വചനപ്രഘോഷണം നടത്തും. 5.15-ന്‌ വിശുദ്ധ കുര്‍ബാന.

Advertisment