Advertisment

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇടുക്കി ജില്ലയിലെആശുപത്രികൾക്കായി 99.25 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നു - ഡീൻകുര്യാക്കോസ് എം പി

New Update

തൊടുപുഴ:  കോവിഡ് 19 വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് ജീവനക്കാരും വളരെയധികം പ്രതിസന്ധികൾ നേരിടുന്നുണ്ടന്ന് അറിയാനിടയായ സാഹചര്യത്തിൽ ജില്ലാ കളക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും ആവശ്യ പ്രകാരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 99.25 ലക്ഷം രൂപ എം.പി. (എം.പി.എൽ.എ.ഡി.എസ്) ഫണ്ടിൽ നിന്നും അനുവദിച്ചിരിക്കുന്നതായി ഡീൻ കുര്യാക്കോസ് അറിയിച്ചു.

Advertisment

publive-image

വെൻറ്റിലേറ്ററുൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളും, ആരോഗ്യ പ്രവർത്തകർക്കുപയോഗിക്കേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പടെയുള്ള സാമഗ്രിളാണ് വാങ്ങുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

ഇടുക്കി മെഡിക്കൽ കോളേജ്, സർക്കാർ ആശുപത്രികളായ അടിമാലി, നെടുങ്കണ്ടം, തൊടുപുഴ എന്നിവിടങ്ങളിലേക്കുമായി 5 വെന്റിലേറ്ററുകൾ, 10 മൾട്ടിപാരാമീറ്റർ മോണിറ്റർ, 15 പൾസ് ഓക്സിമീറ്റർ, 3000 എൻ-95 മാസ്ക്കുകൾ, 3000 പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെൻറ്സ് എന്നിവ വാങ്ങുന്നതിനായി 99.25 ലക്ഷം രൂപ എം.പി (എം.പി.എൽ.എ.ഡി.എസ്) ഫണ്ടിൽ നിന്നും അനുവദിച്ച് കളക്ടർക്ക് നിർദ്ദേശം നൽകിയാതായി ഡീൻ അറിയിച്ചു.

Advertisment