Advertisment

ഇടുക്കി ജില്ലാകളക്ടറുടെ ഹിയറിങ്ങിന് യുഡിഎഫ് ഹാജരായി

New Update

ഇടുക്കി ജില്ലാകളക്ടറുടെ ഹിയറിങ്ങിന് യുഡിഎഫ് ഹാജരായി.  ഹിയറിങ്ങിന് യുഡിഎഫ് കൊടുത്ത മറുപടി;

Advertisment

sub;- ബഹുമാനപ്പെട്ട ജില്ലാ ഇലക്ട്രൽ ഓഫീസർ ജില്ലാ കളക്ടർ മുമ്പാകെ യുഡിഎഫ് ജില്ലാ കമ്മിറ്റിക്കുവേണ്ടി ബോധിപ്പിക്കുന്ന ആക്ഷേപം.

നാട് തളരുന്നു എംപി പഠന നുണക്കഥകൾ എന്ന പേരിലുള്ള ലഘു പുസ്തകം യുഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി ജില്ലാ കമ്മിറ്റി 10/2/19 പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. നാടുണരുന്നു എന്നപേരിൽ ജോയ്സ് ജോർജിനു വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകത്തിന് മറുപടിയായിട്ടാണ് ഈ പുസ്തകം യുഡിഎഫ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എൽഡിഎഫ് പ്രസിദ്ധീകരണത്തിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് മാണ് എന്ന് ബോധ്യത്തിന് അടിസ്ഥാനത്തിലാണ് സത്യം ജനങ്ങളെ ബോധിപ്പിക്കുന്നതിന് വേണ്ടി മേൽപ്പടി പ്രസിദ്ധീകരണം ഇറക്കുവാൻ യുഡിഎഫ് നിർബന്ധിതമായത് .

ഈ പുസ്തകവും തെരഞ്ഞെടുപ്പ് പ്രസിദ്ധീകരണങ്ങളുമായി യാതൊരു ബന്ധവുമില്ല. എൽഡിഎഫ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ അവകാശപ്പെട്ട കാര്യങ്ങളുടെ യാഥാർത്ഥ്യം .വിവരാവകാശനിയമപ്രകാരവും, പാർലമെൻറ് രേഖകളിൽ നിന്നും ഓൺലൈനായി ശേഖരിച്ച വസ്തുനിഷ്ടമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ്,ഈ ലഘുലേഖ യുഡിഎഫ് ഇറക്കിയിട്ടുള്ളത്.

ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജോയ്സ് ജോർജ്ജിനെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുവാനും ചെയ്തതല്ല. സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന പ്രതിപക്ഷ ധർമം നിർവഹിക്കാൻ മാത്രമാണ് യുഡിഎഫ് ചെയ്തിട്ടുള്ളത്. പ്രസ്തുത ലഘു പുസ്തകം വളരെ നേരത്തേ തന്നെ വിതരണം ചെയ്ത തീർത്തിട്ടുള്ളത് മാണ് എന്ന കാര്യവും ബോധ്യപ്പെടുത്തുന്നു.

രണ്ടാമതായി ഹൈറേഞ്ച് സംരക്ഷണ സമിതി നൽകിയ പരാതിയിന്മേൽ ഉം യുഡിഎഫ് മറുപടി കൊടുത്തു . യുഡിഎഫ് സ്ഥാനാർത്ഥിയെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ഇടതുപക്ഷവും സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടത്തുന്നു എന്നു പറഞ്ഞുകൊണ്ട്. 2019 മാർച്ച് 18ന് തന്നെ ഡിസിസി അംഗവും വീഡിയോ കോർഡിനേറ്ററുമായ ജിനേഷ് കുഴിക്കാട്ട് പരാതി നൽകിയിരുന്നു.

എന്നാൽ ഈ പരാതിയിന്മേൽ യാതൊരു നടപടിയും കൈക്കൊള്ളാതെ. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു പോസ്റ്റിന് സംബന്ധിച്ച്. അത് ഷെയർ ചെയ്ത് ആളുകളെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തുന്നിഞ്ഞിട്ടുള്ളത്. എന്നാൽ ഈ പ്രചരണം നിർമ്മിച്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആളുകളെ കണ്ടുപിടിക്കുവാനു ഉള്ള നടപടികൾ നാളിതുവരെ സ്വീകരിച്ചിട്ടില്ല.

മറിച്ച് ഷെയർ ചെയ്ത അനേകായിരം ആളുകളിൽ നിന്നും ഒന്നോരണ്ടോ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ജില്ലാ ഇലക്ട്രൽ ഓഫീസറുടെ മുമ്പിൽ. ഈ പരാതി നിലനിന്ന സമയത്തായിരുന്നു എന്നും യുഡിഎഫ് പറഞ്ഞു. ഹിയറിങ്ങിന് യുഡിഎഫ് ജില്ലാ കമ്മിറ്റിക്കുവേണ്ടി . എ. പി ഉസ്മാൻ ബിജോ മാണി. ജിനേഷ് കുഴിക്കാട്ട് എന്നിവർ ഹാജരായി.

Advertisment