Advertisment

ജില്ലാ വനിതാ വടംവലി മത്സരം ഉടുമ്പന്നൂരില്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  6-ാമത്‌ ഇടുക്കിജില്ലാ വനിതാ വടംവലി മത്സരങ്ങള്‍ ജൂണ്‍ 29-ന്‌ ഉടുമ്പന്നൂര്‍ പി.കെ.ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന്‌ വടംവലി അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ജോസഫ്‌ ബിനോയി, സെക്രട്ടറി ജോണ്‍സണ്‍ ജോസഫ്‌ എന്നിവര്‍ അറിയിച്ചു. രാവിലെ 10.30-ന്‌ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു സജീവ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും.

അഞ്ച്‌ ഇനങ്ങളിലായാണ്‌ മത്സരങ്ങള്‍ നടക്കുന്നത്‌. 15 വയസ്സില്‍ താഴെ (360 കിലോഗ്രാം, 2005-2006-ല്‍ ജനിച്ചവര്‍), 17 വയസ്സില്‍ താഴെ (400-420 കിലോഗ്രാം, 2003-2004-ല്‍ ജനിച്ചവര്‍), 19 വയസ്സില്‍ താഴെ (460 കിലോഗ്രാം, 2001-2002-ല്‍ ജനിച്ചവര്‍), സീനിയര്‍ (500 കിലോഗ്രാം, 2001-ന്‌ മുമ്പ്‌ ജനിച്ചവര്‍), മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള മത്സരാര്‍ത്ഥികള്‍ 29-ന്‌ രാവിലെ 10.30-ന്‌ മുമ്പായി തൂക്കം തിട്ടപ്പെടുത്തണം.

മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഒട്ടിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌ / ജനന സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447876339, 9647491990.

Advertisment