Advertisment

പൗരോഹിത്യത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ഫാ. ജെയിംസ്‌ മഠത്തിക്കണ്ടത്തിലിനെ അനുമോദിക്കുന്നു

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍: കിളിയറ തണല്‍ റസിഡന്റ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 29-ന്‌ പൗരോഹിത്യത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ഫാ. ജെയിംസ്‌ മഠത്തിക്കണ്ടത്തിലിനെ അനുമോദിക്കും.

ശനിയാഴ്‌ച വൈകുന്നേരം 4-ന്‌ കാഞ്ഞിരത്തിങ്കില്‍ മാത്യു വര്‍ഗീസിന്റെ വസതിയില്‍ ചേരുന്ന യോഗത്തില്‍ കുട്ടികളും അയല്‍ക്കാരും എന്ന വിഷയത്തില്‍ ഫാ. ജെയിംസ്‌ മഠത്തിക്കണ്ടം ക്ലാസ്സെടുക്കും.

അസോസിയേഷന്‍ പ്രസിഡന്റ്‌ രാജീവ്‌ തുടപ്പനാല്‍, സെക്രട്ടറി മാത്യു കല്ലന്താനം, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Advertisment