Advertisment

പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം ഇന്ന്‌

author-image
സാബു മാത്യു
Updated On
New Update

ഏഴുമുട്ടം:  കോതമംഗലം രൂപതാ വൈദികന്‍ ഫാ. ജോസഫ്‌ പറയന്നിലത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഇന്ന്‌ ഏഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും.

വ്യാഴാഴ്‌ച രാവിലെ 10-ന്‌ വിശുദ്ധ കുര്‍ബാന. 11.30-ന്‌ ചേരുന്ന അനുമോദന സമ്മേളനം ഇടുക്കി ബിഷപ്പ്‌ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്‌ഘാടനം ചെയ്യും. താബോര്‍ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിക്കും.

കോതമംഗലം രൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്‌ ഓലിയപ്പുറം, ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍.ജോസ്‌ പ്ലാച്ചിക്കല്‍, മുതലക്കോടം ഫൊറോന വികാരി ഫാ. ജോസഫ്‌ അടപ്പൂര്‍, കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ഗ്ലോബല്‍ പ്രസിഡന്റ്‌ അഡ്വ. ബിജു പറയന്നിലം, എല്‍.എസ്‌.ഡി.പി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍. മേരി ലിന്റ തുടങ്ങിയവര്‍ പ്രസംഗിക്കും. ഫാ. ജോസഫ്‌ പറയന്നിലം മറുപടി പ്രസംഗം നടത്തും.

Advertisment