Advertisment

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം മലയോര ജനതോയോടുള്ള വെല്ലുവിളി. അത് നടപ്പാക്കരുത്- യു ഡി എഫ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ:  ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം മലയോര ജനതോയോടുള്ള വെല്ലുവിളിയാണെന്ന് യു ഡി എഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്എസ് അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമലയും പ്രസ്താവിച്ചു.

Advertisment

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അബദ്ധ പഞ്ചാംഗമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്അപ്രായോഗികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പഠനം നടത്തുന്നതിനായി ഡോ. കസ്തൂരിരംഗന്‍ ചെയര്‍മാനായുള്ള ഉന്നതാധികാരസമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്.

publive-image

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രസക്തമായി. ജനവാസ കേന്ദ്രങ്ങളും, കൃഷിയിടങ്ങളും, തോട്ടങ്ങളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് കേരള നിയമസഭഐകകണ്ഠനേയാണ് പ്രമേയം പാസാക്കിയത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്ന മുന്‍മുഖ്യമന്ത്രി അച്ചുതാനന്ദന്‍ പ്രസ്തുതനിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യുകയുണ്ടായി. യു ഡി എഫ് സര്‍ക്കാര്‍ നിയമിച്ച ഉമ്മന്‍ വി ഉമ്മന്‍ സമിതി റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും, തോട്ടങ്ങളും, ഇ എസ്എയില്‍ നിന്നും ഒഴിവാക്കപ്പെട്ടതാണ്. ഇ എസ് എയില്‍ നിലനില്‍ക്കുന്നത്. വനഭൂമിയും നിശ്ചിത വനേതര ഭൂമിയും മാത്രമാണ്.

കസ്തൂരിരംഗന്‍റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും വിലക്കുകളും നിയന്ത്രണങ്ങളും ഇ എസ് എയില്‍ നിലനിര്‍ത്തിയ വനമേഖലക്കും വനേതര മേഖലക്കും മാത്രമാണ് ബാധകമാകുക. ജനവാസ കേന്ദ്രങ്ങളും, കൃഷിയിടങ്ങളും, തോട്ടങ്ങളും വീണ്ടും ഇ എസ് എയുടെ പരിധിയിലാക്കുവാനുള്ള ഏതു നീക്കത്തേയും യു ഡി എഫ് ചെറുക്കും.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും നടപ്പാക്കാന്‍കേന്ദ്രത്തിലെ യു പി എ സര്‍ക്കാരും കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും ശ്രമിക്കുന്നുഎന്ന് ആരോപിച്ച് സമരം നടത്തി ജനങ്ങളെ വിഢികളാക്കിയാണ് 2014-ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ സി പി ഐ എം വിജയിച്ചത്.

ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും, തോട്ടങ്ങളും, ഇ എസ് എയില്‍ നിന്ന് ഒഴിവാക്കിയാണ് കേന്ദ്ര വനംപരിസ്ഥിതി വകുപ്പ് 10-03-2014-ല്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന്കോണ്‍ഗ്രസ്സും യു ഡി എഫും ആവര്‍ത്തിച്ചു പറഞ്ഞിട്ടും അത് അംഗീകരിക്കാതെ സമരംനയിച്ചവരാണ് സി പി എം. ആ പാര്‍ട്ടിയുടെ സമുന്നതനായ മുന്‍ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെ നടപ്പാക്കാണമെന്ന് ആവശ്യപ്പെട്ടത്ദുരുഹമാണ്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് അനുകുലമായ നിലപാട്എടുത്തവര്‍ കാര്‍ബണ്‍ ഫണ്ടില്‍ നിന്നും കൈക്കൂലിപറ്റിയവരാണെന്ന് പറഞ്ഞ് ആക്ഷേപിച്ചവരാണ് സി പി എം നേതാക്കളും പ്രവര്‍ത്തകരും.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെട്ട അച്ചുതാനന്ദന്‍ കാര്‍ബണ്‍ ഫണ്ടില്‍ നിന്നും കൈക്കുലിവാങ്ങിയിട്ടുണ്ടോ എന്നും സി പി എം വ്യക്തമാക്കണം. 2പ്രളയവും പ്രകൃതി ദുരന്തങ്ങളും ഉണ്ടായത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, കസ്തുരി രംഗന്‍ റിപ്പോര്‍ട്ടും നടപ്പാക്കാത്തതാണെന്ന് വലിയ വായില്‍ വിളിച്ചുകൂവുന്നത് ശുദ്ധ അസംബന്ധമാണ്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രായോഗികമാണെന്ന് കണ്ടെത്തിയതു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഡോ. കസ്തുരിരംഗന്‍ ചെയര്‍മാനായുള്ള ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ജനവാസ കേന്ദ്രങ്ങളും, കൃഷിയിടങ്ങളും, തോട്ടങ്ങളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായിട്ടാണ് തീരുമാനിച്ചത്.

അബദ്ധ പഞ്ചാംഗമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന്ശഠിക്കുന്നവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തുരിരംഗന്‍ റിപ്പോര്‍ട്ടും അറബികടലില്‍ താഴ്ത്തിയാലും പരിസ്ഥിതി സംരക്ഷിക്കാന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ പാസാക്കിയ 1986-ലെ പരിസ്ഥിതി സരക്ഷണ നിയമവും അനുബന്ധ നിയമങ്ങളും പര്യാപ്തമാണ്.

കസ്തുരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരടു വിജ്ഞാപനങ്ങള്‍ പോലും പുറപ്പെടുവിച്ചിരിക്കുന്നത് 1986-ലെ പരിസ്ഥിതി സംരക്ഷണനിയമ പ്രകാരമുളള അധികാരം ഉപയോഗിച്ചാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്നടപ്പാക്കാണമെന്ന ആവശ്യപ്പെടുന്ന സി പി എമ്മിന്റെയും വി എസ് അച്ചുതാന്‍ന്ദന്റേയും തനി നിറം മലയോര ജനത തിരിച്ചറിയണമെന്നും നേതാക്കാള്‍ ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് വീണ്ടു ചര്‍ച്ചയാകാമെന്ന അഭിപ്രായവും സോദ്ദേശപരമല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്നു പണ്ടേ അടഞ്ഞ അദ്ധ്യായമാകയാല്‍ അതിനെ സംബന്ധിച്ച ചര്‍ച്ച അപ്രസ്‌ക്തമാണ്.

പരിസ്ഥിതി സംരക്ഷിക്കാനും, വനഭൂമി സംരക്ഷിക്കാനമുള്ള നിയമങ്ങള്‍ അനുസരിക്കണമെന്ന അവബോധം ജനങ്ങള്‍ക്കും, നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള പ്രതിബദ്ധത മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കും ഉണ്ടാകണം എന്ന വിഷയത്തിലാണ് ചര്‍ച്ച വേണ്ടത് എന്നും യു ഡി എഫ്നേതാക്കള്‍ പ്രസ്താവിച്ചു.

Advertisment