Advertisment

ഗാന്ധി ജയന്തി: കോണ്‍ഗ്രസ്സ്‌ പഞ്ചായത്തുതലത്തില്‍ പദയാത്രകള്‍ നടത്തും

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികദിനത്തില്‍ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ആഘോഷപരിപാടികളുടെ സമാപനത്തോടനുബന്ധിച്ച്‌ ഒക്‌ടോബര്‍ 2 ബുധനാഴ്‌ച പഞ്ചായത്ത്‌ തലത്തില്‍ പദയാത്രകള്‍ സംഘടിപ്പിക്കുമെന്ന്‌ ഡി സി സി പത്രക്കുറിപ്പില്‍ അറിയിച്ചു.

കെ.പി.സി.സി. ആഹ്വാനപ്രകാരം വര്‍ഗീയതയ്‌ക്കും അക്രമത്തിനും അസഹിഷ്‌ണുതയ്‌ക്കുമെതിരെ ഈശ്വര അള്ളാ തേരേ നാം എന്ന പേരു നല്‍കി ഗാന്ധിസ്‌മൃതി പദയാത്രകളാണ്‌ സംഘടിപ്പിക്കുന്നത്‌. ഇതിനായി ബ്ലോക്ക്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റുമാരുടെ യോഗം നാളെ (25.09.2019 ബുധന്‍) രാവിലെ 10-ന്‌ ഇടുക്കി ഡി സി സി ആസ്ഥാനമായ ജവഹര്‍ ഭവനില്‍ ചേരും.

26.09.2019 വ്യാഴാഴ്‌ച ജില്ലയിലെ മുഴുവന്‍ മണ്‌ഡലം കമ്മിറ്റികളും ചേരുമെന്നും ഡി സി സി അഡ്വ. പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

Advertisment