Advertisment

ബഡ്ജറ്റില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഇടുക്കിയെ അവഗണിച്ചെന്നു ഇബ്രാഹിംകുട്ടി കല്ലാര്‍

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  സംസ്ഥാന ബഡ്ജറ്റില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഇടുക്കിയെ അവഗണിച്ചെന്നു ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍. പ്രളയംമൂലം തകര്‍ന്നടിഞ്ഞ ഇടുക്കിയിലെ കാര്‍ഷിക മേഖലയെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് ഒരു പദ്ധതിയും സര്‍ക്കാര്‍ പഖ്യാപിക്കാത്തത് നിരാശജനകമാണ്.

Advertisment

മറ്റ് പല ജില്ലകള്‍ക്കും പ്രത്യേക പരിഗണന നല്‍കിയപ്പോളാണ് ഇടുക്കിയെ അവഗണിച്ചിരിക്കുന്നത് ജില്ലയില്‍ നിന്നും ഒരു മന്ത്രി ഉണ്ടായിട്ട് പോലും ജില്ലക്കായി പ്രത്യേക പാക്കേജ് അനുവധിക്കാത്തതും, തുടര്‍ച്ചയായ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കാര്‍ഷിക വായ്പകളില്‍ ഇളവ് പ്രഖ്യാപിക്കാത്തതും പ്രതിഷേധര്‍ഹമാണ്, തകര്‍ന്നടിഞ്ഞ റോഡുകളുടെ പുനഃരുദ്ധാരണം അടക്കം ജില്ലയിലെ അടിസ്ഥാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലന്ന് നടിക്കുകയാണ്, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇടുക്കി മെഡിക്കല്‍ കോളേജിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുപോലുമില്ല.

റബര്‍ കര്‍ഷകന് നേരിട്ട് പ്രയോജനം ലഭിക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്ന ആവശ്യം പാടെ അവഗണിച്ചിരിക്കുകയാണ,് ജില്ലയോടുള്ള ഈ അവഗണന ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെയും മറ്റ് ഇടതുപക്ഷ ജനപ്രതിനിധികളുടെയും അറിവോടെ ആണോയെന്നും കല്ലാര്‍ ചോദിച്ചു.

ബഡ്ജറ്റ് അവഗണനയില്‍ പ്രതിഷേധിച്ച് കൊണ്ട് നാളെ (01/01/2019) കരിദിനമായി ആചരിക്കുമെന്നും, നിയോജകമണ്ഡലം ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

Advertisment