Advertisment

മുല്ലപ്പെരിയാര്‍: സി പി എം നിലപാട്‌ ഇരട്ടത്താപ്പെന്ന്‌ ഇബ്രാഹിംകുട്ടി കല്ലാര്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  സി പി എമ്മിന്റെ തമിഴ്‌നാട്‌ ഘടകം തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സംഭരണശേഷി 152 അടിയായി ഉയര്‍ത്തുമെന്ന്‌ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കേരള ഘടകം സി പി എംന്റെയും ജില്ലാ ഘടകത്തിന്റെയും നിലപാടേതെന്നറിയാന്‍ ജനങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടെന്ന്‌ ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍.

ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പു പര്യടനം കോഴിമലയില്‍ ഉദ്‌ഘാടനം ചെയ്‌ത്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സിനുവേണ്ടിയും കേരളത്തില്‍ യു ഡി എഫിനെതിരെയും മുന്നണി രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സി പി എം നയം ഇരട്ടത്താപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജോയി തോമസ്‌ കോഴിമല അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോണി കുളംപള്ളി, തോമസ്‌ രാജന്‍, സേനാപതി വേണു, മനോജ്‌ മുരളി,ജോണി ചീരംകുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment