Advertisment

കസ്റ്റഡി മരണം: നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന്‌ ഇബ്രാഹിംകുട്ടി കല്ലാര്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി രാജ്‌കുമാറിന്റെ മരണം കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നല്ലെന്ന പോലീസിന്റെ വാദം യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവക്കുന്നതാണെന്നും ജില്ലയിലെ നിലവിലുള്ള പോലീസ്‌ മേധാവികളെ മാറ്റി നിര്‍ത്തി അന്വേഷിച്ചാല്‍ മാത്രമേ ഈ കേസ്‌ തെളിയുകയുള്ളൂവെന്നും ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.

നിക്ഷേപകരായിട്ടുള്ളവര്‍ക്ക്‌ അവര്‍ക്ക്‌ നഷ്‌ടപ്പെട്ട തുക ലഭിക്കുവാന്‍ നടപടി സ്വീകരിക്കണം. കഴിഞ്ഞ ജൂണ്‍ 12-ാം തീയതി കസ്റ്റഡിയിലെടുത്ത രാജ്‌കുമാറിനെ കോടതിയില്‍ ഹാജരാക്കാതെ 16-ാം തീയതി വരെ പോലീസ്‌ കസ്റ്റഡിയില്‍ വച്ച്‌ മര്‍ദ്ദിച്ചത്‌ സംബന്ധിച്ച്‌ അന്വേഷിക്കണം.

ജയില്‍ അധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ രാജ്‌കുമാറിനെ ഹാജരാക്കിയപ്പോള്‍ ഡോക്‌ടറോട്‌ പോലീസ്‌ മൃഗീയമായി മര്‍ദ്ദിച്ചിരുന്നുവെന്ന്‌ സൂചിപ്പിച്ചിരുന്നതായും ഡി സി സി പ്രസിഡന്റ്‌ പറഞ്ഞു. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെയാണ്‌ അഭികാമ്യമെന്നം അദ്ദേഹം പറഞ്ഞു.

Advertisment