Advertisment

കാരിക്കോട്‌ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ നവീകരിച്ച കുമ്മംകല്ല്‌ ബ്രാഞ്ച്‌ ഓഫീസ്‌ ഉദ്‌ഘാടനം 26ന്‌

New Update

തൊടുപുഴ:  കാരിക്കോട്‌ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ നവീകരിച്ച കുമ്മംകല്ല്‌ ബ്രാഞ്ച്‌ ഓഫീസ്‌ ഉദ്‌ഘാടനം 26ന്‌ മന്ത്രി എം. എം. മണി നിര്‍വ്വഹിക്കുമെന്ന്‌ പ്രസിഡന്റ്‌ സി. എസ്‌. ഷാജി, സെക്രട്ടറി പി. വി. മോളി എന്നിവര്‍ അറിയിച്ചു.

Advertisment

വ്യാഴാഴ്‌ച രാവിലെ 10ന്‌ ചേരുന്ന യോഗത്തില്‍ പി. ജെ. ജോസഫ്‌ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.

publive-image

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസി ആന്റണി നിക്ഷേപം സ്വീകരിക്കലും, ജോയിന്റ്‌ രജിസ്‌ട്രാര്‍ എസ്‌. ഷേര്‍ളി നിക്ഷേപ ഗ്യാരണ്ടി പത്രം സ്വീകരിക്കലും, ജോയിന്റ്‌ ഡയറക്‌ടര്‍ കെ. എസ്‌. കുഞ്ഞുമുഹമ്മദ്‌ നിക്ഷേപ പദ്ധതി ഉദ്‌ഘാടനവും, ഐ.സി.ഡി.പി. ഡെപ്യൂട്ടി രജിസ്‌ട്രാര്‍ ശോഭനകുമാരി ഉപഹാര സമര്‍പ്പണവും, ഡെപ്യൂട്ടി രജിസ്‌ട്രാര്‍ എം. കെ. സുരേഷ്‌കുമാര്‍ വായ്‌പാ വിതരണവും നിര്‍വ്വഹിക്കും.

ബാങ്ക്‌ പ്രസിഡന്റ്‌ സി. എസ്‌. ഷാജി സ്വാഗതം പറയും. സെക്രട്ടറി പി. വി. മോളി റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. അസി. രജിസ്‌ട്രാര്‍ (പ്ലാനിംഗ്‌) പി. എന്‍. സോമന്‍, ജില്ലാ സഹകരണ ബാങ്ക്‌ ജനറല്‍ മാനേജര്‍ എ. ആര്‍. രാജേഷ്‌, മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ എം. കെ. ഷാഹുല്‍ ഹമീദ്‌, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ്‌ രാജീവ്‌ പുഷ്‌പാംഗദന്‍,

ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലത്തീഫ്‌ മുഹമ്മദ്‌, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സബീന ബിഞ്ചു, എ. എം. ഹാരീദ്‌, കെ. എം. ഷാജഹാന്‍, അഡ്വ. സി. കെ. ജാഫര്‍, വിജയകുമാരി, ബീന ബഷീര്‍, അനില്‍കുമാര്‍, തൊടുപുഴ അര്‍ബന്‍ ബാങ്ക്‌ ചെയര്‍മാന്‍ പി. വി. മത്തായി,

ഇടുക്കി ജില്ലാ സഹകരണ ആശുപത്രി ഡയറക്‌ടര്‍ മുഹമ്മദ്‌ ഫൈസല്‍, ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ പി. പ്രകാശ്‌, തൊടുപുഴ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ. എം. ബാബു, ഹൗസിംഗ്‌ സൊസൈറ്റി പ്രസിഡന്റ്‌ എം.പി. ഷൗക്കത്തലി, അസി. രജിസ്‌ട്രാര്‍ എം. ജെ. സ്റ്റാന്‍ലി, അസി. ഡയറക്‌ടര്‍ റോസമ്മ ജേക്കബ്‌,

ഐ.സി.ഡി.പി. പ്രൊജക്‌ട്‌ മാനേജര്‍ പി. എസ്‌. വിജയന്‍, ആലക്കോട്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ തോമസ്‌ മാത്യു കക്കുഴി, അര്‍ബന്‍ ബാങ്ക്‌ ഡയറക്‌ടര്‍ പി. പി. ജോയി, മുതലക്കോടം സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ വി. ബി. ജമാല്‍, തൊടുപുഴ ടൗണ്‍ ബാങ്ക്‌ പ്രസിഡന്റ്‌ കെ. ദീപക്‌, തെക്കുംഭാഗം സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ ടോമി കാവാലം തുടങ്ങിയവര്‍ പ്രസംഗിക്കും.

ബോര്‍ഡ്‌ മെമ്പര്‍ കെ. വി. കൃഷ്‌ണകുമാരി നന്ദി പറയും.

Advertisment