Advertisment

വായ്‌പക്കാരോട്‌ ബാങ്കുകള്‍ നീതി കാട്ടണം: കേരള കോണ്‍ഗ്രസ്സ്‌ (ജേക്കബ്ബ്‌)

author-image
സാബു മാത്യു
Updated On
New Update

വണ്ണപ്പുറം:  സര്‍ക്കാര്‍ വിവിധ തരത്തിലുള്ള ബാങ്ക്‌ ലോണുകള്‍ക്ക്‌ ഒരു വര്‍ഷത്തേയ്‌ക്ക്‌ മൊറട്ടോറിയം പ്രഖ്യാപിച്ചുവെന്ന്‌ പറയുന്നുണ്ടെങ്കില്‍ പോലും ബാങ്കുകള്‍ക്ക്‌ ഇതൊന്നും ബാധകമല്ലാത്ത മട്ടിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കേരള കോണ്‍ഗ്രസ്സ്‌ (ജേക്കബ്ബ്‌) മണ്‌ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

Advertisment

കാലവര്‍ഷക്കെടുതിയില്‍ വീടും, കൃഷിയും മറ്റും നഷ്‌ടപ്പെട്ട കര്‍ഷകരുടെ ബാങ്ക്‌ ജപ്‌തിനടപടികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്‌ക്കണം. കാലവര്‍ഷക്കെടുതി 100 ദിവസം പിന്നിടുമ്പോഴും എല്ലാം നഷ്‌ടപ്പെട്ട ജനങ്ങള്‍ക്ക്‌ പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തു നിന്നും അത്‌ പൂര്‍ണ്ണമായും കിട്ടിയിട്ടില്ല.

കഴിഞ്ഞ ദിവസമുണ്ടായ പേമാരിയില്‍ വണ്ണപ്പുറം, വെള്ളക്കയം, വെള്ളെള്ള്‌ എന്നീ മേഖലയിലെ കര്‍ഷകരുടെ കൃഷി ദേഹണ്‌ഡങ്ങള്‍ ഒലിച്ചു പോകുകയും ചെയ്‌തു. ഇങ്ങനെയുള്ള കര്‍ഷകര്‍ക്ക്‌ അടിയന്തിരമായി ധനസഹായം നല്‍കണമെന്നും മണ്‌ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്‌ഡലം പ്രസിഡന്റ്‌ തോമസ്‌ വണ്ടാനം അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ്‌ മാര്‍ട്ടിന്‍ മാണി ഉദ്‌ഘാടനം ചെയ്‌തു. അനില്‍ പയ്യാനിക്കല്‍, ഷാഹുല്‍ പള്ളത്തുപറമ്പില്‍, ബേബി താന്നിക്കല്‍, ഷൈബി വെച്ചൂര്‍, ജിന്‍സ്‌ ജോര്‍ജ്‌, ജോണി പുല്ലാട്ടുകുടി, ഷീന്‍ കാക്കനാട്ട്‌, ടോമി മൂഴിക്കുഴി, ജോണി മാടവന, അളക്‌സ്‌ കാനാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment