Advertisment

കോടിക്കുളത്ത് കര്‍ഷകന്‍റെ നാനൂറോളം റബ്ബര്‍ തൈകള്‍ രാസവസ്‌തുക്കള്‍ തളിച്ച്‌ നശിപ്പിച്ചതായി പരാതി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കൊറോണ ഭീതിയില്‍ നാട്‌ കഴിയുമ്പോള്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ റബ്ബര്‍ തൈകള്‍ രാസവസ്‌തുക്കള്‍ തളിച്ച്‌ നശിപ്പിച്ചതായി പരാതി. കോടിക്കുളം ഗ്രാമപഞ്ചായത്തിലെ വണ്ടമറ്റത്താണ്‌ റബ്ബര്‍ തൈകള്‍ കൂട്ടമായി നശിപ്പിച്ചത്‌.

Advertisment

ഞറുക്കുറ്റി വണ്ടമറ്റം ബൈപാസ്സ്‌ റോഡിലുള്ള വാണിയക്കിഴക്കേല്‍ വി.വി. കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ള ഒരു വര്‍ഷം പ്രായമായ നാനൂറോളം റബര്‍ തൈകളാണ്‌ ഉണങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. റബ്ബര്‍ തൈ നട്ട കാലഘട്ടം മുതല്‍ ചെറിയതോതില്‍ തൈകള്‍ നശിപ്പിച്ച്‌ കളഞ്ഞതായി കുര്യാക്കോസ്‌ പറഞ്ഞു.

ഒരാഴ്‌ച മുമ്പ്‌ എന്തോ രാസലായനി തൈകളുടെ ചുവട്ടില്‍ ഒഴിച്ചതാണ്‌ ഉണങ്ങുവാന്‍ കാരണമെന്ന്‌ സംശയിക്കുന്നു. കുര്യാക്കോസിന്റെ പരാതിയെ തുടര്‍ന്ന്‌ കാളിയാര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേര്‍ളി ആന്റണി, വാര്‍ഡ്‌ മെമ്പര്‍ ജെയ്‌സമ്മ പോള്‍സണ്‍, റബ്ബര്‍ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇതിനിടെ റബ്ബര്‍ തൈകള്‍ നശിപ്പിക്കുവാന്‍ ശ്രമിച്ചവരെപ്പറ്റി പോലീസിന്‌ ചില സൂചനകള്‍ ലഭിച്ചതായും അറിയുന്നു. ഏതാനും ആളുകള്‍ പോലീസ്‌ നിരീക്ഷണത്തിലാണ്‌.

Advertisment