Advertisment

കോലാനി ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തില്‍ ശ്രീമത്‌ ഭാഗവത സപ്‌താഹ യജ്ഞം

author-image
സാബു മാത്യു
New Update

തൊടുപുഴ:  കോലാനി ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തില്‍ ശ്രീമത്‌ ഭാഗവത സപ്‌താഹ യജ്ഞത്തിന്‌ ജനു. 13 തിങ്കളാഴ്‌ച തുടക്കമാകും. വൈകിട്ട്‌ 6-ന്‌ ഭദ്രദീപം തെളിയിക്കലും വിഗ്രഹപ്രതിഷ്‌ഠയും സാംസ്‌ക്കാരിക സദസ്സും നടക്കും. പള്ളത്തടുക്കം അജിത്‌ നമ്പൂതിരിയാണ്‌ യജ്ഞാചാര്യന്‍.

Advertisment

മേല്‍ശാന്തി വിനോദ്‌ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. ജനു. 14 ചൊവ്വാഴ്‌ച രാവിലെ 6 മുതല്‍ വിഷ്‌ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, വരാഹാവതാരം എന്നിവ നടക്കും.

രണ്ടാം ദിനമായ ബുധനാഴ്‌ച രാവിലെ 6 മുതല്‍ വിഷ്‌ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, ഋഷഭാവതാരം എന്നിവ നടക്കും. 3-ാം ദിവസമായ വ്യാഴാഴ്‌ച രാവിലെ 6 മുതല്‍ വിഷ്‌ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, നരസിംഹാവതാരം എന്നിവ ഉണ്ടായിരിക്കും.

17-ന്‌ വെള്ളിയാഴ്‌ച രാവിലെ 6 മുതല്‍ വിഷ്‌ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, ശ്രീകൃഷ്‌ണാവതാരം എന്നിവ നടക്കും. അഞ്ചാം ദിനം ശനിയാഴ്‌ച രാവിലെ 6 മുതല്‍ വിഷ്‌ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം എന്നിവ നടക്കും.

ശനിയാഴ്‌ചയാണ്‌ രുഗ്മിണീ സ്വയംവരം. ഘോഷയാത്ര വൈകിട്ട്‌ 5.30-ന്‌ ആരംഭിക്കും. 6-ാം ദിവസം ഞായറാഴ്‌ച രാവിലെ 6 മുതല്‍ വിഷ്‌ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം എന്നിവ നടക്കും.

തിങ്കളാഴ്‌ച രാവിലെ 6 മുതല്‍ വിഷ്‌ണുസഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, ശ്രീകൃഷ്‌ണാവതാരം എന്നിവ നടക്കും. രാവിലെ 11.30-ന്‌ അവഭൃഥസ്‌നാനഘോഷയാത്രയും യജ്ഞസമര്‍പ്പണത്തോടുംകൂടി ശ്രീമത്‌ ഭാഗവത സപ്‌താഹയജ്ഞം സമാപിക്കും. എല്ലാ ദിവസങ്ങളിലും ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ പ്രസാദ ഊട്ടും ഉണ്ടായിരിക്കും.

Advertisment