Advertisment

കോലാനി വിഷുവിളക്ക്‌ കൊടിയേറി

author-image
സാബു മാത്യു
New Update

കോലാനി:  പഞ്ചപാണ്ഡവന്‍മാരുടെ വനവാസ കാലത്ത്‌ ഭീമസേനനാല്‍ പ്രതിഷ്‌ഠിക്കപ്പെട്ടതെന്ന്‌ കരുതുന്ന കോലാനി ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രത്തിലെ വിഷുവിളക്ക്‌ മഹോത്സവത്തിന്‌ ചൊവ്വാഴ്‌ച കൊടി ഉയര്‍ന്നു.

Advertisment

ഉത്സവത്തോടനുബന്ധിച്ച്‌ എല്ലാദിവസവും വൈകിട്ട്‌ 5ന്‌ കാഴ്‌ചശ്രീബലിയും, 6.30ന്‌ വിശേഷാല്‍ ദീപാരാധനയും ഉണ്ടായിരിക്കും ആറാം ഉത്സവദിനമായ ഏപ്രില്‍ 14ന്‌ വൈകിട്ട്‌ 7ന്‌ നടത്തുന്ന സാംസ്‌കാരിക സദസ്സ്‌ പന്തളം രാജ പ്രതിനിധി വി.ജി. ശശികുമാര വര്‍മ്മ ഉദ്‌ഘാടനം ചെയ്യും. ദേവസ്വം ഭരണസമിതി പ്രസിഡന്റ്‌ ഭാസ്‌കരന്‍ നായര്‍ ഒഴിവാരത്ത്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.

ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. പഞ്ചപാണ്ഡവന്‍മാരാല്‍ പ്രതിഷ്‌ഠിക്കപ്പെട്ടതെന്ന്‌ കരുതുന്ന അഞ്ച്‌ അമ്പലങ്ങളുടെയും ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന്‌ ഐഡിയ സ്റ്റാര്‍ ഫെയിം കോട്ടയം അഭിലാഷ്‌ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

ഏപ്രില്‍ 15ന്‌ രാവിലെ 5ന്‌ വിഷുക്കണി. 11ന്‌ ഉത്സവ ബലി ദര്‍ശനം തുടര്‍ന്ന്‌ മഹാ പ്രദാസ ഊട്ട്‌ പകല്‍ 3.30 മുതല്‍ കാഴ്‌ചശ്രീബലി, 7ന്‌ വിശേഷാല്‍ ദീപാരാധന, രാത്രി 8ന്‌ കലാമണ്ഡലം ആതിര മാധുരിയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി 9 മണി മുതല്‍ കോലാനി കവലയിലേയ്‌ക്ക്‌ പള്ളിവേട്ട എഴുന്നള്ളത്ത്‌.

തിരുമറയൂര്‍ രാജേഷും കൂത്താട്ടുകുളം ഗിരീഷും സംഘവും അണിനിരക്കുന്ന സ്‌പെഷ്യല്‍ പാണ്ടിമേളം, നാദസ്വര കച്ചേരി, പറവയ്‌പ്പ്‌, ദീപക്കാഴ്‌ച എന്നിവയും ഉണ്ടാകും. 16ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ മണക്കാട്‌ കുറുമ്പത്തൂര്‍ മനക്കടവില്‍ ആറാട്ട്‌. തുടര്‍ന്ന്‌ ആറാട്ട്‌ എഴുന്നള്ളത്ത്‌. കുന്നത്ത്‌ അമ്പലത്തിന്‌ സമീപം സ്വീകരണവും പറവയ്‌പ്പും. തുടര്‍ന്ന്‌ രാത്രി 11ന്‌ കൊടിയിറക്കത്തോടെ ഈ വര്‍ഷത്തെ വിഷു ഉത്സവത്തിന്‌ സമാപനമാകും.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:

എസ്‌. ഭാസ്‌കരന്‍നായര്‍ (ദേവസ്വം ഭരണസമിതി പ്രസിഡന്റ്‌)

എ.എന്‍. അരവിന്ദന്‍ (സെക്രട്ടറി, ദേവസ്വം ഭരണസമിതി)

എന്‍. രവീന്ദ്രന്‍ (രക്ഷാധികാരി, ഉത്സവകമ്മിറ്റി)

സുധീഷ്‌ പോത്തനാക്കുഴിയില്‍ (കണ്‍വീനര്‍, ഉത്സവകമ്മിറ്റി)

അജി ആര്‍. (കമ്മിറ്റി അംഗം, വാര്‍ഡ്‌ കൗണ്‍സിലര്‍)

Advertisment